ആറ് ലക്ഷത്തിന്റെ ബൈക്കുമായി സ്വാസിക

0
73

കേരളത്തിലെ യുവാക്കളുടെ ഇഷ്ടപ്പെട്ട സ്വപ്നബൈക്കുകളില്‍ ഒന്നാണ് കവാസാക്കിയുടെ നിന്ജ ബൈക്ക്. ആറ് ലക്ഷത്തിന് മുകളിലാണ് നിന്ജയുടെ ഇന്ത്യയിലെ വില. ആ സ്വപ്നബൈക്കില്‍ വെറൈറ്റി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി സ്വാസിക. അടുത്തിടെയായി നിരവധി ഫോട്ടോഷൂട്ടുകളാണ് താരം ചെയ്തിരിക്കുന്നത്. എല്ലാം ഒന്നിനൊന്ന് മികച്ച അഭിപ്രായമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. ഇതിനും മികച്ച പ്രതികരണമാണ് സ്വാസികക്ക് ലഭിച്ചിരിക്കുന്നത്. മോഡേണ്‍ വസ്ത്രത്തില്‍ കട്ടകലിപ്പ് ലുക്കിലാണ് താരം ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഫാഷന്‍ ഡിസൈനിംഗ് കമ്പനിയായ പദ്മദളത്തിന്റെ കോസ്റ്റിയുമാണ് സ്വാസിക ധരിച്ചിരിക്കുന്നത്. അമല്‍ കുമാറും അര്‍ഷാദും ചേര്‍ന്നാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അടുത്തിടെ സ്വാസിക ഒരു കുളക്കടവില്‍ ചെയ്ത ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here