ഇതെന്റെ ഭാര്യയാണ് സാറേ..

0
78

കൊവിഡ് കാലത്തെ ബൈക്ക് യാത്രയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഫിലിപ്പീന്‍സ്. ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ പിന്‍സീറ്റില്‍ ആരെയും ഇരുത്തരുതെന്നാണ് നിര്‍ദ്ദേശം. പിന്‍സീറ്റില്‍ ആരെയെങ്കിലും ഇരുത്തണമെങ്കില്‍ അവര്‍ ദമ്പതികളാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖ കയ്യില്‍ കരുതണം. വിവാഹ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതിയാണ് ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ പുറത്തിറങ്ങുന്നത്. ഒരു വീടിനുള്ളിലാണ് തങ്ങള്‍ കഴിയുന്നതെന്ന് തെളിയിക്കുന്ന രേഖയും ഉണ്ടാവും. ചിലരാവട്ടെ, ഒരു പടി കൂടി കടന്ന് വാഹനത്തിനു മുന്നില്‍ തങ്ങളുടെ ചിത്രം സ്ഥാപിച്ചിട്ടാണ് വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. വിവാഹം കഴിച്ചവര്‍ക്കും ലിവിംഗ് ടുഗദര്‍ ദമ്പതിമാര്‍ക്കും ഇങ്ങനെ സഞ്ചരിക്കാം. 58850 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 20371 പേര്‍ രോഗമുക്തരാവുകയും 1614 പേര്‍ മരണപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here