മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് കുട്ടിപ്പട്ടാളം എന്ന പരിപാടിയില്‍ കൂടി അടുത്തറിയാവുന്ന താരമാണ് സുബി സുരേഷ് സുരേഷ്, വന്‍ റേറ്റിംഗുള്ള പരിപാടിയില്‍ എത്തുന്നതിന് മുന്‍പേ സ്റ്റേജ് ഷോകളിലും സുബി സജീവമായിരുന്നു. സ്റ്റേജ് ഷോകള്‍ക്ക് ഒപ്പം തന്നെ 20 ല്‍ അധികം സിനിമകളിലും സുബി അഭിനയിച്ചിട്ടുണ്ട്. അമൃത ടീവി സംപ്രേഷണം ചെയ്യുന്ന അനീസ് കിച്ചണില്‍ അതിഥിയായി സുബിയും എത്തിയിരുന്നു. സുബി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുബി. ഒരാളെ പ്രണയിച്ചിരിന്നുവെന്നും എന്നാല്‍ അത് വിവാഹത്തില്‍ എത്തിയില്ലെന്നും പരസ്പരം തീരുമാനിച്ചാണ് പിരിഞ്ഞതെന്നും സുബി പറയുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന ആളായതിനാല്‍ വിവാഹ ശേഷം അമ്മയെ വിട്ട് വിദേശത്തേക്ക് പോകേണ്ടി വരുമെന്നും അതിനാലാണ് പിരിഞ്ഞതെന്നും സുബി പറയുന്നു. പ്രണയം തുടങ്ങിയ സമയം അദ്ദേഹം നാട്ടിലുണ്ടായിരുന്നെന്നും അമ്മയെ വിട്ട് തനിക്ക് എങ്ങോട്ടും പോകാന്‍ കഴിഞ്ഞില്ലെന്നും അമ്മയാണ് തന്റെ എല്ലാ സപ്പോര്‍ട്ടും, പ്രണയത്തെ കുറിച്ച് അമ്മയോട് പറഞ്ഞിരുന്നേല്‍ ആ വിവാഹം നടക്കുമായിരുന്നുവെന്നും സുബി പറയുന്നു. ആദ്യം പ്രണയിച്ചയാള്‍ ഇപ്പോഴും നല്ല സുഹൃത്താണെന്നും അദ്ദേഹം വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളുടെ ഒപ്പം സുഖമായി ജീവിക്കുന്നുവെന്നും സുബി കൂട്ടിച്ചേര്‍ത്തു.