നിഷ അവളാണ് ജീവിതം മാറ്റി മാറിച്ചത്: സണ്ണി ലിയോണ്‍

0
87

തങ്ങളുടെ ജീവിതം മാറ്റി മാറിച്ചത് നിഷയാണ്. മൂത്ത മകളെ കുറിച്ച് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേലും പറയുന്ന വാക്കുകളാണ്. മൂന്ന് വര്‍ഷം മുന്‍പ് ഇതെ ദിവസമാണ് നിഷ സണ്ണിയുടെ കുടുംബത്തിന്റെ ഭാഗമാകുന്നത്. ഇത് ആഘോഷമാക്കുകയാണ് സണ്ണി ലിയോണും കുടുംബവും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നിഷയെ കുറിച്ചുള്ള സണ്ണി ലിയോണിന്റെ വാക്കുകളാണ്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… മൂന്ന് വര്‍ഷം മുന്‍പാണ് നീ ഞങ്ങളെ തിരഞ്ഞെടുത്തത്.നിന്റെ അമ്മയും അച്ഛനുമായി. ഞങ്ങളില്‍ നീ വിശ്വാസം അര്‍പ്പിച്ചു. എന്താണ് യഥാര്‍ഥ സ്‌നേഹമെന്ന് നീ കാണിച്ചു തന്നു നിന്റെ മുഖത്ത് എന്റെ കണ്ണുകള്‍ പതിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചു നീ തന്നെയാണ് എന്റെ മകളെന്ന്. ഭാവിയില്‍ കരുത്തായ സ്വതന്ത്രയായ സ്ത്രീയായ വളരുന്നത് എനിക്ക് കാണണം. ഈ വര്‍ഷം കഴിഞ്ഞാല്‍ നിന്റെ മുന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് എനിക്ക് അറിയാം, എന്തിനും ഞാന്‍ നിന്നോടൊപ്പമുണ്ട്. എല്ലാം നമുക്ക് ഒന്നിച്ച് കണ്ടെത്താം. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു നിഷ. നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഓരോ ദിവസവും ഞങ്ങളുടെ സന്തോഷത്തിന്റെ കാരണവും.

നിഷയെ കൂടാതെ രണ്ട് മക്കള്‍ കൂടി സണ്ണിയ്ക്കും ഡാനിയേലിനുമുണ്ട്. ഐ.വി.എഫ് മാര്‍ഗത്തിലൂടെയാണ് അഷറും നോവയും ജനിക്കുന്നത്. മഹാരാഷ്ട്രയിലെ ഒരു അനാഥാലയത്തില്‍ നിന്നാണ് നിഷയെ താരങ്ങള്‍ക്ക് ലഭിക്കുന്നത്. 21 മാസം മാത്രം പ്രായമായപ്പോഴായിരുന്നു നിഷ സണ്ണിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. പെണ്‍കുട്ടിയെ ദത്തെടുത്തത് അന്ന് വലിയ ചര്‍ച്ച വിഷയമായിരുന്നു. താരത്തിനെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. മകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും നേരില്‍ കണ്ട് ആസ്വദിക്കുകയാണ് താരം.

അഭിനയം പോലെ തന്നെ പ്രിയപ്പെട്ടതാണ് നടിയ്ക്ക് തന്റെ കുടുംബവും. ചെറിയ ആഘോഷങ്ങള്‍ പോലും സണ്ണി ലിയോണ്‍ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കൊപ്പമാണ് ആഘോഷിക്കാറുള്ളത്. സണ്ണിയുടെ ഭൂരിഭാഗം ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലും കുഞ്ഞുങ്ങളും ഉണ്ടായിരിക്കും. സണ്ണിയും കുടുംബവും ഇപ്പോള്‍ അമേരിക്കയിലാണ് ഉള്ളത്. കൊറോണയുടെ പശ്ചാത്തലത്തിലാണ് മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം സണ്ണി ലിയോണ്‍ യു എസിലേയ്ക്ക് പോയത്. ഇന്ത്യ വിട്ട വിവരം സണ്ണി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അപകടകാരിയ അദൃശ്യനായ കൊലയാളി കൊറോണ വൈറസില്‍ നിന്നും തങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം തനിക്കും ഭര്‍ത്താവിനും ലഭിച്ചുവെന്നും ലോസ് ആഞ്ചലസിലുള്ള വീട്ടിലേക്ക് മക്കളെ എത്തിച്ചുവെന്നും നടി കുറിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here