ആറുവര്‍ഷങ്ങള്‍ എനിക്ക് വിശ്വസിക്കാനാകുന്നില്ല: സാജിദ് യഹിയ

0
44

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമ ഇന്നും മലയാളി മറക്കില്ല. കാരണം അത്ര ആഘേഷമാക്കിയ സിനിമയായിരുന്നു ഇത്. മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, ഫഹദ് ഫാസില്‍, പാര്‍വ്വതി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. നിരൂപകരില്‍ നിന്നും പ്രശംസ നേടിയ ചിത്രം ബോക്‌സ് ഓഫീസിലും വിജയം നേടി. 200ലധികം പ്രദര്‍ശനശാലകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാളചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡെയ്‌സ്. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. സൗഹൃദത്തിന്റെ, കുടുംബബന്ധങ്ങളുടെ ആഴം പറഞ്ഞ ബാംഗ്ലൂര്‍ ഡേയ്‌സ് പുറത്തിറങ്ങിയിട്ട് ആറ് വര്‍ഷമായി. അതിന്റെ ആറാം വാര്‍ഷിക വേളയില്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു സംവിധായിക അഞ്ജലി മേനോന്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ തുടങ്ങിയവര്‍ ആറാം വാര്‍ഷികം ആഘോഷിച്ചത്. എല്ലാരും ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ സിനിമയിലെ മറ്റൊരു പ്രധാനകഥാപാത്രമായി അഭിനയിച്ച നടനും സംവിധായകനുമായ സാജിദ് യഹിയ വീഡിയോ പുറത്തുവിട്ടാണ് ഓര്‍മ്മകള്‍ പങ്കുവച്ചത്.

ആറ് വര്‍ഷമായി ഈ സിനിമ സംഭവിച്ചിട്ടെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് സാജിദ് ഫേസ്ബുക്കില്‍ കുറിച്ചു. മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം മോഹന്‍ലാലിന് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഖല്‍ബ് ആണ്. ഷൈന്‍ നിഗമാണ് നായകന്‍. ജയസൂര്യ നായകനായ ഇടി ആയിരുന്നു സാജിദ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here