ലോക് ഡൗണ്‍ സമയത്താണ് ചെമ്പന്‍ വിനോദും മറിയം തോമസും വിവാഹിതരാകുന്നത്. രജിസ്ട്രോഫീസിലെ നോട്ടീസ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായാണ് ഇവരുടെ പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്. ഡോക്ടറായ മറിയം തോമസ് 25 കാരിയാണെന്നും ഇത്രയും ചെറിയ പെണ്‍കുട്ടിയെയാണോ അദ്ദേഹം ജീവിതസഖിയാക്കിയതെന്നായിരുന്നു വിമര്‍ശനം. പ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുകളും വൈറലായി മാറിയിരുന്നു. അതൊന്നും തങ്ങളുടെ ജീവിതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും സന്തോഷകരമായ കുടുംബജീവിതമാണ് നയിക്കുന്നതെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് മറിയവും ചെമ്പനും. പ്രായവ്യത്യാസവുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മറിയവും എത്തിയിട്ടുണ്ട്. മനസ്സുകൊണ്ട് ഒത്തുപോകാന്‍ കഴിയുന്ന ആളാകണം പങ്കാളി എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാളെയാണ് പങ്കാളിയായി ലഭിച്ചത്. പ്രായം കൂടി എന്ന പേരില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ പറ്റുമായിരുന്നില്ല എന്നാണ് വിമര്‍ശകരോട് മറിയത്തിന് പറയാനുള്ളത്. വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ല. ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളര്‍ന്നു എപ്പോഴോ പ്രണയമായി മാറി. വിട്ടു പോകില്ല എന്ന് തോന്നിയപ്പോള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.
ഒരു വിവാഹ ചടങ്ങിനിടയില്‍ വെച്ചാണ് ചെമ്പനെ ആദ്യമായി കണ്ടത്. പൂനെയിലെ പഠിത്തം കഴിഞ്ഞ് കേരളത്തിലേക്കെത്തിയ സമയമായിരുന്നു. കൊച്ചിയിലായിരുന്നു ആ സമയത്ത് ജോലി ചെയ്തിരുന്നത്. അന്ന് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്ന് മറിയം പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും മനസ്സ് തുറന്നത്. വിവാഹത്തിനെ ചെറിയ ചടങ്ങ് മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. രജിസ്ട്രോഫീസിലെ അപേക്ഷ കണ്ട മാധ്യമപ്രവര്ത്തകന് പ്രായവ്യത്യാസത്തെക്കുറിച്ചായിരുന്നു ആദ്യം പറഞ്ഞത്. നാല്പത്തിമൂന്നുകരാന് 23 കാരി മറിയമെന്നായിരുന്നു തലക്കെട്ട്. അത് ഞങ്ങളുടെ പണി കുറച്ചുവെന്ന് ഇരുവരും പറയുന്നു. ആളുകള്‍ ഇത് എങ്ങനെ എടുക്കുമെന്ന വീട്ടുകാരുടെ ടെന്‍ഷന്‍ മാറിയത് അങ്ങനെയായിരുന്നു. ഇങ്ങനെയൊരു പണി ചെയ്തുതന്ന പുണ്യാത്മാവിനെ നന്ദിയോടെ സ്മരിക്കുന്നുവെന്നും ഇരുവരും പറയുന്നു. ചെമ്പന്‍ കടുത്ത മദ്യപാനിയാണെന്ന തരത്തിലുള്ള കമന്റുകള്‍ താന്‍ കേട്ടിരുന്നുവെന്ന് മറിയം പറയുന്നു. വില്ലത്തരമുള്ള വ്യക്തിയാണെന്നും കേട്ടിരുന്നു. മദ്യപിക്കാറുണ്ട് അദ്ദേഹം, എന്നാല്‍ ദിവസവും അത് വേണമെന്ന നിര്‍ബന്ധമില്ല. അത്യാവശ്യത്തിന് വില്ലത്തരമൊക്കെയാവാം എന്നാണ് തന്രെ കാഴ്ചപ്പാടെന്നും അവര്‍ പറയുന്നു.