അത് വല്ലാതെ മിസ് ചെയ്യുന്നു: അഹാന

0
39

ലോക്ക് ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് യാത്രകളെയായിരിക്കും. പലരും ഇത് തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടി അഹാന കൃഷ്ണയുടെ മാലി ദ്വീപ് യാത്ര വിശേഷങ്ങളാണ്. തന്റെ യൂട്യൂബ് ചാനലിലൂടൊണ് താരം പങ്കുവെച്ചിരിക്കുന്നത്. അഹാനയുടേയും കുടുംബത്തിന്റേയും മാലി ദ്വീപ് യാത്ര ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജനുവരിയിലായിരുന്നു ഇവര്‍ കുടുംബസമേതം മാലി ദ്വീപിലേക്ക് യാത്ര തിരിച്ചത്. മാലി ദ്വീപില്‍ തങ്ങളെ അമ്പരപ്പിച്ച കാഴ്ചകളെ കുറിച്ചാണ് അഹാന വീഡിയോയില്‍ പറയുന്നത്. മാലി ദ്വീപിലേയ്ക്കുള്ള യാത്ര അഹാനയുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു. കേരളത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ പോയി വരാന്‍ അധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.

സഹോദരിമാരായ ദിയ, ഇഷാനി, ബെസ്റ്റ് ഫ്രണ്ട് റിയ എന്നിവര്‍ക്കൊപ്പമായിരുന്നു അഹാനയുടെ ഈ സ്വപ്നയാത്ര. കുറുംബ സ്റ്റാര്‍ റിസോര്‍ട്ടിലായിരുന്നു അഹാനയുടേയും സഹോദരിമാരുടേയും താമസം. ഒരു ബോട്ട് യാത്രയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. 10 മിനിറ്റ് ബോട്ട് യാത്രയ്ക്ക് ശേഷമാണ് ഇവര്‍ റിസോര്‍ട്ടില്‍ എത്തിച്ചേരുന്നത്. താന്‍ ഇതുവരെ താമസിച്ചതില്‍ ഏറ്റവും അടിപൊളി റൂം എന്നാണ് റിസോര്‍ട്ടിനെ കുറിച്ച് അഹാന വീഡിയോയില്‍ പറയുന്നത്.സ്പായും രണ്ടു ഔട്ട്ഡോര്‍ സ്വിമ്മിങ് പൂളുകളും മിനിബാറുകളും ടെന്നീസ് കോര്‍ട്ടും ഫിറ്റ്നസ് സെന്ററുകളുമുള്ള റിസോര്‍ട്ടാണിത്. മാലി ദ്വീപിലെ ഭക്ഷണത്തിനെ കുറിച്ചും അഹാന വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. ഉച്ചയ്ക്കാണ് ഇവര്‍ റിസോര്‍ട്ടില്‍ എത്തുന്നത്. അതിരുചികരമായ ഭക്ഷണങ്ങളായിരുന്നു റിസോട്ടില്‍ ഇവരെ കാത്തിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയില്‍ അഹാന പങ്കുവെച്ചിട്ടുണ്ട്. തുടര്‍ന്ന് റിസോര്‍ട്ടിനു തൊട്ടു പിറകിലുള്ള ബീച്ചില്‍ നീന്തിത്തുടിക്കുന്ന അഹാനയുടെയും സഹോദരിമാരുടെയും ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

അതിമനോഹരമായ സൂര്യോദയത്തോട് കൂടിയാണ് രണ്ട് ദിവസം ആരംഭിക്കുന്നത്. സാന്‍ഡ്ബാങ്കിലേയ്ക്കുള്ള ബോട്ട് യാത്രയും സ്‌കൂബ ഡൈവിങ്ങുമായിരുന്നു രണ്ടാം ദിവസത്തെ വീഡിയോയിലെ പ്രധാന ഹൈലൈറ്റ്. സ്‌കൂബ ഡൈവ് ചെയ്യുന്ന അഹാനയേയും സഹോദരിമാരേയും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. മൂന്നാം ദിവസം യാത്ര അവസാനിപ്പിക്കുമ്പോള്‍ മാലി ദ്വീപിന്റെ ഓര്‍മയ്ക്കായി അവിടെ നിന്നുമുളള നിന്നുള്ള മണലും കല്ലുമെല്ലാം അഹാന സൂക്ഷിച്ചു വച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here