മോഹിനി ക്രിസ്റ്റീനയാകുവാന്‍ കാരണം ഇതാണ്

0
43

ദിലീപ് സിനിമകളില്‍ നിറ സാന്നിദ്ധ്യമായിരുന്നു. പഞ്ചാബി ഹൗസ്, മായപ്പൊന്‍മാന്‍, ഈ പുഴയും കടന്ന്, പ്രണയനിലാവ്, ഇന്നത്തെ ചിന്താവിഷയം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ മോഹിനി തിളങ്ങി. തെന്നിന്ത്യന്‍ താരമായിരുന്നിട്ടും മോഹിനിക്ക് കൂടുതല്‍ അവസരങ്ങള്‍ മലയാളത്തില്‍ ലഭിച്ചിരുന്നു.
ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്ത്യന്‍ മതം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ആ വാര്‍ത്തയോട് കൂടി മോഹിനി സിനിമ ലോകത്തില്‍ നിന്നും മറഞ്ഞു. കല്യാണത്തിന് ശേഷം ഗര്‍ഭിണിയായിരുന്ന മോഹിനിയെ സ്പോണ്ടിലോസിസ എന്ന അപൂര്‍വ രോഗം ബാധിച്ചതോടെ അബോര്‍ഷന് വിധേയയാവുകയും തുടര്‍ന്ന് മോഹിനി വിഷാദ രോഗത്തിന് അടിമ പെടുകയും ചെയ്തിരുന്നു. വിഷാദ രോഗം ബാധിച്ച മോഹിനിയെ വീട്ടു ജോലിക്കാരിയായ സ്ത്രീ ക്രിസ്ത്യന്‍ മതത്തിലേക്ക് മതം മാറ്റുകയായിരുന്നു. അതോടെ മോഹിനി എന്ന പേര് ഉപേക്ഷിച്ച് ക്രിസ്റ്റീന എന്ന പേരും സ്വീകരിച്ചു. അതിനിടെ രണ്ട് മലയാള സിനിമകളില്‍ ചെറിയ റോള്‍ ചെയ്തെങ്കിലും മോഹിനി ഇപ്പോഴും സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here