എന്റെ ഭര്‍ത്താവ് അങ്ങനെയല്ല: പ്രിയാമണി

0
40

എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ശക്തമായ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് പ്രിയാമണി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ബിസിനസുകാരനായ മുസ്തഫയെ താരം വിവാഹം ചെയ്തത്. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി താരം കുടുംബ പ്രേക്ഷകരുടെയും പ്രീതി നേടിയെടുത്തു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമ കുടുംബ വിശേഷങ്ങള്‍ തുറന്ന് പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

താരത്തിന്റെ വാക്കുകളിലേക്ക്; നായകന്മാരോട് താന്‍ അടുത്ത് ഇടപഴകി അഭിനയിക്കുന്നത് ഭര്‍ത്താവ് മുസ്തഫയ്ക്ക് വലിയ താല്‍പര്യമില്ല. പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ്ഫ്രണ്ട്സിന് അതിലൊന്നും പ്രശ്നമില്ലെന്നാണ് അവര്‍ പറയുന്നത്. എന്റെ ഭര്‍ത്താവ് അങ്ങനെയല്ല. ഓണ്‍ സ്‌ക്രീന്‍ കിസിംഗ് സീനുകളൊക്കെ ഒഴിവാക്കും. മുസ്തഫയ്ക്ക് മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും മരുമകളുടെ കിസ്സിംഗ് സീനുകള്‍ ഇഷ്ടപ്പെടാന്‍ വഴിയില്ലല്ലോ. മുസ്തഫയ്ക്ക് ഒപ്പം ദീപാവലിയും ക്രിസ്മസും ന്യൂ ഇയറും ആഘോഷമാക്കാറുണ്ട്. അവരുടെ കുടുംബത്തിന്റെ വലിയ ആഘോഷങ്ങളിലൊന്ന് ഈദാണ്. ആ ദിവസം എല്ലാവര്‍ക്കും ഈദ് മുബാറക്ക് പറയും. പക്ഷേ, ഇന്നുവരെ ഞാന്‍ നോമ്പേടുത്തിട്ടില്ല. ഞങ്ങള്‍ രണ്ട് മതത്തില്‍ നിന്നുള്ളവരാണ്. വിവാഹശേഷം മതം മാറാന്‍ കഴിയില്ലെന്ന് ഞാനാദ്യമേ പറഞ്ഞിരുന്നു. എനിക്ക് വേണ്ടി മുസ്തഫയും മതം മാറേണ്ട കാര്യമില്ല. ആ അഭിപ്രായത്തോട് മുസ്തഫ യോജിച്ചു. പക്ഷേ, ഒരു ദിവസമെങ്കിലും എന്നെക്കൊണ്ട് നോമ്പെടുപ്പിക്കാന്‍ പുള്ളി പല ശ്രമങ്ങളും നടത്തി. വേണമെങ്കില്‍ ഭക്ഷണം കഴിക്കാതിരിക്കാം. പക്ഷേ, വെള്ളം കുടിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. അങ്ങനെ അദ്ദേഹം ആ ശ്രമം ഉപേക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here