ലുക്കിലും വാക്കിലും ഒറ്റനോട്ടത്തില്‍ ആരും കണ്ടാല്‍ മദാമ്മയെന്നേ തോന്നു. എന്നാല്‍ ഇത് ഒരു മലയാളി യുവതിയാണെന്ന് കേട്ടാല്‍ ആരും ഒരു നിമിഷം വാ പൊളിച്ചിരുന്നു പോകും. ‘എമിറേറ്റ്സ് ലോട്ടോ’ നറുക്കെടുപ്പില്‍ ഭാഗ്യം അവതരിപ്പിച്ച് ലോക ശ്രദ്ധ നേടുന്ന പെണ്‍കുട്ടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ലോകത്തിന്റെ മിനിയേച്ചറായ ദുബായിലെ അത്ഭുത ഭാഗ്യത്തിന്റെ വിശേഷങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ലോകം എമ്പാടും ആയിരങ്ങളാണ് ഈ പെണ്‍കുട്ടിയെ കാത്തിരിക്കുന്നത്.
ശനിയാഴ്ച തോറും രാത്രി ഒന്‍പതിന് നടക്കുന്ന ‘എമിറേറ്റ്സ് ലോട്ടോ’ നറുക്കെടുപ്പിന് അവതാരകയാകുന്ന ആ സുന്ദരി ഒരു തൃശൂര്ക്കാരിയാണെന്നതാണ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. വായില്‍ നിന്നും ഇംഗ്ലീഷും ഹിന്ദിയും മലയാളവും എല്ലാം പച്ചവെള്ളം പോലെ ഒഴുകുന്നുണ്ടെങ്കിലും ഒരിക്കലും ആരും അത് മലയാളി പെണ്‍കുട്ടിയാണെന്ന് കരുതിക്കാണില്ല. അത്രയ്ക്കും മോഡേണ്ലുക്കിലാണ് വേഷപ്പകര്‍ച്ച. തൃശൂർ സ്വദേശി അജിത്തിന്റെയും പാലക്കാടുകാരി പ്രീതിയുടെ മകളാണ് ഐശ്വര്യ അജിത് എന്ന ഈ സുന്ദരി. മോഡലും അവതാരികയുമായ ഐശ്വര്യ, സുരേഷ് ഗോപി നായകനായ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ വില്ലത്തികളിൽ ഒരാളായിരുന്നു ഐശ്വര്യ.
നാലാം വയസ്സിൽ മാതാപിതാക്കളോടൊപ്പം ദുബായിയിൽ സ്ഥിരതാമസമാക്കിയ ടെലിവിഷൻ അവതാരകകൂടെയായ ഐശ്വര്യ വോഡഫോണ്‍ തകധിമി പരിപാടിയുടെ അവതാരകയായിരുന്നു. ദുബായിലെ ഇന്ത്യൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് എറണാകുളം തെരേസാസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തു. പതിനെട്ടാമത്തെ വയസിൽ ഫൊട്ടൊഷൂട്ടിൽ മോഡലായി രംഗത്തുവന്ന ഐശ്വര്യ ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ്, ബ്യൂട്ടി വ്ളോഗറാണ്, സ്വന്തമായി ബിസിനസ് നടത്തുന്നുണ്ട്. ഇതിനൊക്കെ പുറമെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞു ടിയാരയുടെ കൊഞ്ചലുകൾക്കൊപ്പം കൂടുന്ന അമ്മയുമാണ്.