ആനന്ദം എന്ന സിനിമയിലൂടെയുടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നടി അനാര്‍ക്കലി മരിക്കാര്‍. ഗണേഷ് രാജിന്റെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന് നിര്‍മ്മിച്ച സിനിമ നിരവധി പുതുമുഖങ്ങള്‍ അഭിനയിച്ച സിനിമ കൂടിയാണ്. ആനന്ദത്തിലെ ദര്‍ശന എന്ന മിണ്ടാപൂച്ചയായ കഥാപാത്രമാണ് അനാര്‍ക്കലി ചെയ്തത്.

അധികം ഡയലോഗുകള്‍ ഒന്നും തന്നെയില്ലായിരുന്നെങ്കിലും സിനിമയുടെ ആദ്യാവസാനം വരെ അനാര്ക്കലിയുണ്ടായിരുന്നു. ചിത്രത്തിലെ മറ്റു നായികമാരെക്കാള്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചതും അനാര്‍ക്കലിയെ തന്നെയായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ അനാര്‍ക്കലിയെ തേടി വേഷങ്ങള്‍ എത്തി.

വിമാനം, മന്ദാരം, ഉയരെ തുടങ്ങിയ സിനിമകളില്‍ അനാര്‍ക്കലി അഭിനയിച്ചു. ഉയരെയില്‍ പാര്‍വതിയുടെ കൂട്ടുകാരിയായി വേഷമിട്ട അനാര്‍ക്കലിക്ക് ഗംഭീരാഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

പുതിയതായി അമല എന്ന സിനിമയിലെ കേന്ദ്രകഥാപാതമാണ് ഇപ്പോള്‍ അനാര്‍ക്കലി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയറാം നായകനായ മാര്‍ക്കോണി മത്തായിലും അനാര്‍ക്കലി ഒരു ഗസ്റ്റ് റോള്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പുതിയ ചിത്രങ്ങളും വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്.

ഇപ്പോഴിതാ താരം ചെയ്തയൊരു ഫോട്ടോഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാണ്. സച്ചിന് റീക്കോ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ : https://t.me/celebrityhubmedia