ബിഗ് ബോസ് മലയാളം സീസണ് ഒന്നിലെ മത്സരാര്‍ത്തിയും പേരന്പ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരികയും ചെയ്ത താരമാണ് അഞ്ജലി അമീര്‍. തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ മികച്ച സ്ഥാനം നേടാന്‍ താരത്തിന് കഴിഞ്ഞു. ബിഗ് ബോസിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത് അതിനു ശേഷം പിന്നീട് പല ടെലിവിഷന്‍ ഷോകളിലും പങ്കെടുത്ത് താരം നിരവധി ആരാധകരെ സ്വന്തമാക്കി.

താരം തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെക്കാറുള്ളത് തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ്. ഇപ്പോഴിതാ താരം തന്റെ ഏറ്റവും പുത്തന്‍ മേക്കോവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്.

ഒരുപാട് ആളുകള്‍ നല്ല അഭിപ്രായങ്ങള്‍ ചിത്രത്തെ കുറിച്ച് പറഞ്ഞു. ചിലര്‍ വിദ്യാബാലനോടാണ് താരത്തെ ഉപമിച്ചത്. എന്നാല്‍ മോശം കമന്റ് ചെയ്ത ഒരാള്‍ക്ക് മറുപടി കൊടുക്കാനും താരം മറന്നില്ല.
