ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ആന്റണി വര്‍ഗീസിന്റെ പുതിയ ലുക്കാണ്. കട്ട താടിയില്‍ മുടി വളര്‍ത്തിയ ലുക്കിലാണ് ആന്റണി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതേ ലുക്കില്‍ തന്നെയാണ് പൊതുപരിപാടികളിലും താരം പ്രത്യക്ഷപ്പെടാറുള്ളതും. എന്നാല്‍ നടന്റെ പുതിയ ലുക്ക് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.. ക്ലീന്‍ ഷേവിലുള്ള ചിത്രമാണ് ആന്റണി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. പുതിയ ലുക്ക് പ്രേക്ഷകര്‍ക്ക് വന്‍ സര്‍പ്രൈസ് നല്‍കിയിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

കിടു എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. കുറച്ചു കൂടി സുന്ദരനായി എന്നും ഒരു വിഭാഗം പറയുമ്പോള്‍ താടി പോയതിന്റെ സങ്കടം പങ്കുവെയ്ക്കുന്നവരുമുണ്ട്. താടിയുള്ളതായിരുന്നു നല്ലതെന്നും ചിലര്‍ പറയുന്നു. ഈ വര്‍ഷം നിരവധി സിനിമകളാണ് പെപ്പെയുടേതായി ഒരുങ്ങുന്നത്. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാന്‍, ഫാലിമി, ദേവ് ഫക്കീര്‍ എന്നിങ്ങനെ നിരവധി സിനിമകള്‍ ഇതിനകം അനൌണ്സ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പഴയ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് കോളേജ് കാലത്തെ ചിത്രം ആന്റണി പങ്കുവെച്ചിരുന്നു. സിനിമാസ്വപ്നമായി നടക്കുന്ന ഒരു മഹാരാജാസുകാരന് എന്ന് കുറിച്ചു കൊണ്ടാണ് കോളേജ് കാലത്തെ ചിത്രം പോസ്റ്റ് ചെയ്തത്. ഓഡിഷനിലൂടെയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസി’ല്‍ വേഷം ലഭിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ആന്റണി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കെട്ട് തുടങ്ങിയവയാണ് താരത്തിന്റെ പുറത്തു വന്ന മറ്റ് ചിത്രങ്ങള്‍. സ്വന്തം പേരിനേക്കാളും ആന്റണിയെ അറിയപ്പെടുന്നത് ആദ്യ ചിത്രത്തിലെ കഥാപാത്രമായ പെപ്പെ എന്ന പേരിലൂടെയാണ്.