അങ്കമാലീ ഡയിറീസ്, വെളിപാടിന്റെ പുസ്തകം തുടങ്ങിയ നിരവധി മലയാള ചിത്രങ്ങള്‍ക്കും തമിഴില്‍ വളരെ നിരൂപക പ്രശംസ നേടിയ ഓട്ടോ ശങ്കര്‍ എന്ന പ്രോജക്ടിനു ശേഷം ശരത്ത് അപ്പാനി പുതിയ ചിത്രവുമായി എത്തുന്നു. എമിക്കോ ഫിലിംസിന്റെ ബാനറില്‍ നവാഗതരായ വിനോദ് വിക്രമനും ഷൈജു തമ്പനും ചേര്‍ന്നൊരുക്കുന്ന ‘ചുങ്കം കിട്ടിയ ആട്ടിന്‍ കൂട്ടത്തില്‍’ തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ശരത് അവതിരിപ്പിക്കുന്നത്. ട്രാവല്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ഈ സിനിമ ഉടന്‍ ചിത്രീകരണം ആരംഭിക്കും.