മനോഹര സൃഷ്ടികള്‍ കൊണ്ട് ശ്രദ്ധേയനായ കലാകാരനാണ് ഡാവിഞ്ചി സുരേഷ്. മികവുറ്റ പല രൂപങ്ങളും അദ്ദേഹത്തിന്റെ കരവിരുതില്‍ പിറവി കൊണ്ടിട്ടുണ്ട്. ഇപ്പോള്‍ ചലച്ചിത്ര താരം ടോവിനോയുടെ രൂപം നെല്‍ കതിരില്‍ തീര്‍ത്തിയിരിക്കുകയാണ് സുരേഷ്. കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാര്‍ഡില്‍ കാര്‍ഷിക കൂട്ടായ്മ നടത്തുന്ന കൃഷി സ്ഥലത്താണ് സുരേഷിന്റെ കലാവിരുന്ന്. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. ഒറ്റദിവസം കൊണ്ടാണ് സുരേഷ് ഈ ചിത്രം പൂര്‍ത്തീകരിച്ചത്. ടോവിനോ തോമസ് ചിത്രവും വീഡിയോയും ഇതിനോടകം തന്നെ നന്ദി സൂചകമായി പങ്കുവെച്ചിരുന്നു.

