സിനിമയില്‍ വിചാരിച്ച ഉയര്‍ച്ചയുണ്ടായില്ല: ദീപ്തി സതി

0
38

മുടി മുറിച്ച, സിഗറ്റ് വിലിക്കുന്ന, മദ്യപിക്കുന്ന, ബൈക്ക് ഓടിക്കുന്ന നീനാ എന്ന പെണ്‍കുട്ടിയെ തേടി ലാല്‍ ജോസ് ഒരുപാട് അലഞ്ഞു. അവസാനം ദീപ്തി സതി എന്ന പെണ്‍കുട്ടിയുടെ കൈയില്‍ ആ കഥാപാത്രം ഏല്‍പ്പിച്ചു. അത് അതിമനോഹരമായി തന്നെ ദീപ്തി സതി സ്‌ക്രീനില്‍ അവതരിപ്പിച്ചു. അങ്ങനെ മലയാളത്തില്‍ പുതിയ ഒരു താരം കൂടി ഉദയം ചെയ്തു. പിന്നീട് മലയാളം, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍. നീനയിലെ അഭിനയത്തിന് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ദീപ്തിയെ തേടി എത്തി.

ഇടക്കു വച്ചു മറാത്തി സിനിമകളിലേക്ക് ചുവട് മാറിയ ദീപ്തി പിന്നീട് മലയാളത്തില്‍ സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെന്‍സ് തുടങ്ങിയ കുറച്ചു ചിത്രങ്ങളിലും വേഷം ഇട്ടു. 2014 ല്‍ മിസ് കേരള പട്ടം സ്വന്തമാക്കിയ ദീപ്തി. എന്നാല്‍ തനിക്കു സിനിമയില്‍ വിചാരിച്ച പോലെ ഉയര്‍ച്ച ഉണ്ടായില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുയാണ്. തനിക്കു അഭിനയമേഖലയില്‍ അത്യാഗ്രഹം ഉണ്ടെന്നും ഉയര്‍ച്ചക്കായി ശ്രമിച്ചുകൊണ്ട് ഇരികുകയാണെന്നും ദീപ്തി വ്യക്തമാക്കി. സിനിമ ഇറങ്ങി തിയേറ്ററില്‍ എത്തുമ്പോള്‍ ലഭിച്ച വേഷം കുറച്ചു കൂടി മെച്ചപ്പെടുത്തേണ്ടതുണ്ടന്ന തോന്നല്‍ എപ്പോഴും ഉണ്ടാകാറുണ്ട്. നല്ല വേഷങ്ങള്‍ തേടി വരുമെന്ന് ഉറപ്പ് ഉണ്ട്. എത്ര സിനിമകളില്‍ അഭിനയിച്ചാലും വീണ്ടും വീണ്ടും സിനിമ ചെയ്യാന്‍ തോന്നും. മുടി മുറിച്ചു ബൈക്ക് ഓടിക്കുന്ന കഥാപാത്രങ്ങള്‍ ഒരുപാട് തന്നെ തേടി വരുന്നുണ്ട് നീനയിലെ പോലെ അതെ വേഷം തനിക്കു ചെയ്യാന്‍ ഒക്കാത്തത്‌കൊണ്ട് എല്ലാം വേണ്ടന്ന് വെക്കുന്നു. എന്നാല്‍ സിനിമയില്‍ വ്യക്തികള്‍ ഇല്ല വേഷങ്ങളെ ഉള്ളുവെന്നും അതില്‍ ശാരിരിക മാറ്റം വരുത്താനും ഏത് ഡ്രസ്സ് ഇടാനും തനിക്കു ഒരു മടിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here