നായകനില്ലെങ്കിലും സിനിമ ആഘോഷമാക്കി ആരാധകര്‍. നടന് സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേച്ചാരയുടെ ട്രെയിലറാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. സിനിമ ഈ മാസം 24ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്യും. സംവിധായകന് മുകേഷ് ഛബ്ര അണിയിച്ചൊരുക്കുന്ന സിനിമ ജോണ്‍ ഗ്രീന്റെ ബെസ്റ്റ് സെല്ലറായ ‘ദി ഫാള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ്’ നെ അടിസ്ഥാനമാക്കിയാണ് എടുത്തിരിക്കുന്നത്. സന്‍ജന സംഘി, സൈഫ് അലി ഖാന്, സ്വാസ്ഥിക മുഖര്‍ജി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.