വ്യത്യസ്തനായൊരു ഷെഡ്ഡിമാന്‍ ദിലീഷിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

0
46

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ രണ്ട് സിനിമ കൊണ്ട് മലയാളത്തിലെ മുന്‍നിര സംവിധായകരുടെ ഒപ്പം എത്തിയ ആളാണ് ദിലീഷ് പോത്തന്‍. സാള്‍ട്ട് & പെപ്പര്‍, മഹേഷിന്റെ പ്രതികാരം, രക്ഷാധികാരി ബൈജു, ഗപ്പി, CIA എന്നീ സിനിമകളിലെ ദിലീഷ് പോത്തന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയതാണ്. ഇപ്പോള്‍ തന്റെ കോളജ് കാലത്തെ കുളി സീനുമായി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ ദിലീഷ് പോത്തനും അതിന്റെ കീഴെ ഷ്ഡ്ഡിമാന്‍ എന്ന കമന്റുമായി സുരഭി ലക്ഷ്മിയും ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ! dileeshpothan കുളി സീന്‍ @ 1999 collegedys classmates #mysore #stphilomenascollegemysore എന്നിങ്ങനെ കുറിച്ച് ആണ് ദിലീഷ് പോത്തന്‍ പോസ്റ്റ് പങ്ക് വെച്ചത്.

രസകരമായ ഒരു വേഷത്തില്‍ നില്‍ക്കുന്ന ദിലീഷ് പോത്തനെ കണ്ട് ‘ വ്യത്യസ്തനായൊരു ഷെഡ്ഡിമാന്‍ ദിലീഷിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല” എന്നായിരുന്നു സുരഭിയുടെ ആദ്യ കമന്റ്. സുരഭിയും ദിലീഷും സഹപാഠികളായിരുന്നു. അന്ന് ഇരുവരും ഒരുമിച്ച് നാടകത്തിലോക്കെ അഭിനയിച്ചിരുന്നു. പിന്നാലെ തന്നെ ‘ നീയാണോ സ്ത്രീകളെ പീഡിപ്പിക്കുന്ന അലവലാതി ഷാജി’ എന്ന സുരഭിയുടെ അടുത്ത കമന്റും എത്തി..

LEAVE A REPLY

Please enter your comment!
Please enter your name here