ബിഗ് ബോസ് മൂന്നാം സീസണിന്റെ ആദ്യം ദിനം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് മുട്ടോളം മുടിയുള്ള ഫ്രീക്ക് പെണ്ണ് ഡിമ്പല്‍. ആദ്യ എപ്പിസോഡില്‍ തന്നെ തന്റെ വ്യക്തിത്വം കൊണ്ട് ബിഗ്ബോസ് ക്യാമറ കണ്ണുകളെ പരമാവധി സമയം തന്റെ നേരെ നിര്‍ത്താന്‍ ഡിമ്പല്‍ന് സാധിച്ചു. ബിഗ് ബോസ് ആദ്യ ദിനം അവസാനിച്ചപ്പോള്‍ സ്കോര്‍ ചെയ്തത് ഡിമ്പല്‍ തന്നെയാണെന്ന് നിസംശയം പറയാം. അതോടെ മുന്‍പ് കണ്ടു പരിചയമില്ലാത്ത ഡിമ്പല്‍നെ കുറിച്ച് മലയാളികള്‍ അന്വേഷണവും തുടങ്ങി.

സോഷ്യല്‍ മീഡിയയിലെങ്ങും ഡിമ്പല്‍ തന്നെയാണ് ഇപ്പോള്‍ താരം. തന്റേതായ വ്യക്തിത്വം എടുത്തു കാണിക്കുന്ന തരത്തിലുള്ള ഒരു മത്സരമാണ് ഡിമ്പല്‍ ആദ്യ എപ്പിസോഡില്‍ കാഴ്ച വെച്ചത്. തനിക്കു പറയാനുള്ളത് ആരോടാണെങ്കിലും എവിടെ വെച്ചാണെങ്കിലും മുഖത്ത് നോക്കി പറയാനുള്ള ധൈര്യം തന്നെയാണ് ഡിമ്പല്‍നെ വ്യത്യസ്ത ആക്കുന്നത്. മോഡലും ഒരു സൈക്കോളജിസ്റ്റുമാണ് ഡിമ്പല്‍. സൂര്യ ടിവിയില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്ത മലയാളി ഹൌസ് എന്ന പരിപാടിയിലെ റണ്ണര്‍ അപ്പായ തിങ്കള്‍ ബാലിന്റെ സഹോദരി ആണ് ഡിമ്പല്‍ ബാല്‍. തിങ്കളും ഡിമ്പലും കൂടി ഒരു ബിസിനസ്സും നടത്തി വരുന്നുണ്ട്.

ഇപ്പോഴും ചിരിക്കുന്ന മുഖവുമായി കാണാറുള്ള ഡിംബലിന്റെ ജീവിതത്തില്‍ ഒരു നോവിന്റെ കഥയുമുണ്ട്. ഒരു ക്യാന്‍സര്‍ സര്‍വൈവര്‍ ആണ് ഡിമ്പല്‍. പന്ത്രണ്ടാമത്തെ വയസ്സില്‍ ആണ് നട്ടെല്ലിന് ക്യാന്‍സര്‍ ബാധിക്കുന്നത്. നട്ടെല്ല് അലിഞ്ഞു പോകുന്ന അവസ്ഥ ആയിരുന്നു. അതിനോട് പോരാടി വിജയിച്ച ആത്മവിശ്വാസം ആണ് ഡിമ്പലിന്റെ ആത്മവിശ്വാസത്തിന് കാരണം. തന്റെ വ്യക്തിത്വ രൂപീകരണത്തിന് ഇത് ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന് ഡിമ്പല്‍ തന്നെയാണ് വ്യക്തമാക്കിയത്. നട്ടെല്ലില്‍ ശസ്ത്രക്രിയ ചെയ്ത പാട് ഡിമ്പല്‍ തന്നെ ചിത്രങ്ങളിലൂടെ പങ്കു വെച്ചിട്ടുണ്ട്. ബിഗ്ബോസിന്റെ തുടക്കത്തില്‍ തന്നെ ആധിപത്യം സ്ഥാപിച്ച താരത്തിന്റെ പേര് പോലെ തന്നെ അവര്‍ പകുതി മലയാളിയും പകുതി നോര്‍ത്ത് ഇന്ത്യനും ആണ്. ഡിമ്പലിന്റെ ‘അമ്മ മലയാളിയും അച്ഛന് ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്. മോഡലിംഗില്‍ സജീവമായ താരത്തിന്റെ മുടി തന്നെയാണ് ഏറെ ശ്രദ്ധേയം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്സിയും എംഫില്ലും പൂര്‍ത്തിയാക്കിയ ആളാണ് ഡിംമ്പല്‍.