ബാംഗ്ലൂര്‍ ഡെയ്സ്, ഒ.കെ കണ്മണി, 100 ഡേയ്സ് ഓഫ് ലൗ, ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും പ്രേക്ഷകര്‍ക്ക് ഇഷ്ട പ്രണയജോഡികളായി മാറിയത് ഈ സിനിമകള്‍ കണ്ടാണ്. ഇപ്പോഴിതാ നിത്യ തന്നെ ആ രഹസ്യം വെളിപ്പെടുത്തുകയാണ്. താന്‍ വിവാഹം കഴിക്കാത്തതില്‍ ദുല്‍ഖര്‍ വിഷമിച്ചിരുന്നെന്നും ഒരു വിവാഹത്തിനായി തന്നെ നിര്ബന്ധിച്ചിരുന്നെന്നുമാണ് നിത്യ പറയുന്നത്. നിത്യയുടെ വാക്കുകള്‍. ‘ദുല്‍ഖര്‍ സമ്പൂര്‍ണ്ണമായും ഒരു ഫാമിലി മാനാണ്. വിവാഹം എങ്ങിനെയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. എന്നേയും വിവാഹം കഴിക്കാന്‍ ദുല്‍ഖര്‍ എപ്പോഴും നിര്‍ബന്ധിക്കാറുണ്ടായിരുന്നു. സിനിമയില്‍ ഞങ്ങളുടെ പൊരുത്തം എങ്ങിനെയൊ സംഭവിച്ചതാണ്. അഭിനയിക്കുമ്പോള്‍ ഞങ്ങളതത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ സ്ക്രീനില്‍ കാണുമ്പോള്‍ ഇതെങ്ങിനെ ഇത്ര നന്നായെന്ന് ഞങ്ങള്‍ ആലോചിക്കാറുണ്ട്’