2800 ബിസി മുതല്‍ സാരികള്‍ നിലവിലുണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇന്ന്, പല ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും തനതായ സാരികളുണ്ട്, 84 തരത്തില്‍ സാരിയുടുക്കാമെന്നതിന് പുരാവസ്തു ശാസ്ത്രപരമായ തെളിവുകള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ! പരുത്തി, പട്ട്, ഷിഫോണ്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മെറ്റീരിയലുകള്‍ കൊണ്ടാണ് സാരികള്‍ നിര്‍മ്മിക്കപ്പെടുന്നത്. എന്നാല്‍, സാരികള്‍ സ്വര്‍ണ്ണം ഉപയോഗിച്ചും നിര്മ്മിക്കുന്നുണ്ടെന്നതാണ് രസകരമായ വസ്തുത. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍, വിലപിടിപ്പുള്ള സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന പലതരത്തിലുള്ള സാരികളെ കുറിച്ച് നമുക്കിനി കാണാം.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബനാറസ് പട്ട് സാരികള്‍

വാരണാസിയിലാണ് ഈ സാരികള്‍ നിര്‍മ്മിക്കപ്പെടുന്നത് (പണ്ട് ഈ സ്ഥലം അറിയപ്പെട്ടിരുന്നത് ബെനാറസ് അല്ലെങ്കില്‍ ബനാറസ് എന്നായിരുന്നു). സ്വര്‍ണ്ണ സാരിക്കും (zari) ആകര്‍ഷകമായ എംബ്രോയിഡറിക്കും ഈ അനുപമ സൗന്ദര്യമുള്ള സാരികള്‍ പ്രശസ്തമാണ്. പൊതുവെ ഇത്തരം സാരികള്‍ പട്ടില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്, സങ്കീര്‍ണ്ണമായ ഡിസൈനുകളാണ് ഇവയിലുണ്ടാവുക. അതിനാല്‍ വധുവിനുള്ള സാരികളില്‍ ഈ സാരിക്കാണ് ഏറെ പ്രിയം. ഇവയില്‍.
വിപുലമായ തരത്തിലുള്ള സ്വര്‍ണ്ണത്തിന്റെ വര്‍ക്കും മെറ്റാലിക്ക് ഇഫക്റ്റുകളും നെറ്റ് പാറ്ററുകളും മാനകരി വര്‍ക്കും ഉണ്ട്.
പൂക്കള്‍ പ്രതിപാദിക്കുന്ന മോട്ടിഫുകള്‍, കുത്തനെ നില്ക്കുന്ന ഇലകള്‍, ചെറുതും സൂക്ഷ്മ വിശദാംശങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നതുമായ രൂപങ്ങള്‍ എന്നിങ്ങനെ, മുഗളന്മാരില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് ബനാറസ് സാരികളുടെ പൊതുവായ ഡിസൈന്‍
തമിഴ്നാട്ടില്‍ നിന്നുള്ള കാഞ്ചീപുരം പട്ട് സാരി

കാഞ്ചീവരം സാരികള്‍ എന്നുകൂടി അറിയപ്പെടുന്ന ഇത്തരം സാരികള്‍ കാഞ്ചി അല്ലെങ്കില്‍ കാഞ്ചീപുരം എന്ന നഗരത്തിലാണ് നിര്‍മ്മിക്കുന്നത്. ശുദ്ധമായ ബള്ബറി പട്ടുനൂല്‍ കൊണ്ടാണ് ഈ സാരികള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍, ഈ സാരിയിലെ സാരി (zari) നിര്‍മ്മിക്കുന്നത് സ്വര്ണ്ണനൂല് ഉപയോഗിച്ചാണ്, ഇതുതന്നെയാണ് കാഞ്ചീവരം സാരികളുടെ പ്രധാന പ്രത്യേകതയും. പൊതുവെ ഇത്തരം സാരികള്‍ക്ക് വീതിയുള്ള കോണ്ട്രാസ്റ്റ് ബോര്‍ഡറുകള്‍ ഉണ്ടായിരിക്കും. കള്ളികളും സ്ട്രൈപ്പുകളും പൂക്കള്‍ പ്രമേയമായുള്ള മോട്ടിഫുകളും പക്ഷികളും മൃഗങ്ങളും ക്ഷേത്രങ്ങളും കൊണ്ടുള്ള ബോര്‍ഡറുകളും ഇവയുടെ സവിശേഷതയാണ്. ഈ സാരികളില്‍ ദക്ഷിനേന്ത്യന്‍ ക്ഷേത്രങ്ങളുടെ ചിത്രങ്ങളും രാമായണമോ മഹാഭാരതോ പോലുള്ള ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട പെയിന്റിംഗുകളും രാജാ രവി വര്‍മ്മയുടെ ചിത്രങ്ങളും കാണാം. ചിലപ്പോഴൊക്കെ, ഈ മോട്ടിഫുകള്‍ സ്വര്ണ്ണനൂല് ഉപയോഗിച്ചാണ് നെയ്യുന്നത്.
രസകരമായ വസ്തുത: ഗിന്നസ് ബുക്ക് പ്രകാരം, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാഞ്ചീപുരം സാരി അണിയുന്നത് മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനിയാണ്. ഇതിന് 8 കിലോഗ്രാം തൂക്കമുണ്ട്. രാജാ രവി വര്‍മ്മയുടെ പ്രശസ്തമായ 11 പെയിന്റിംഗുകളാണ് ഇതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. ചിത്രീകരിച്ചിരിക്കുന്നത്. ഈ സാരിയുടെ മൂല്യം 40 ലക്ഷമാണെന്ന് കണക്കാക്കപ്പെടുന്നു.
കേരളത്തില്‍ നിന്നുള്ള കസവ് സാരി

മുണ്ടും നേരിയതും എന്ന് അറിയപ്പെടുന്ന ഈ സാരിയാണ് ഏറ്റവും പുരാതനമായ സാരി രൂപം ആയി കണക്കാക്കപ്പെടുന്നത്. മഹാഭാരതത്തില്‍, ‘നിവി’ ശൈലിയില്‍ ശകുന്തള ഈ സാരി ഉടുത്തിരുന്നതായി പറയപ്പെടുന്നു! ഇത്തരം. സാരികളില്‍ രാജാ രവി വര്‍മ്മയുടെ പെയിന്റിംഗുകള്‍ ചിത്രീകരിക്കുന്നതും സാധാരണമാണ്. പരുത്തിത്തുണിയില്‍ നിന്നാണ് കസവ് സാരി നിര്‍മ്മിക്കുന്നത്. കൈകള്‍ കൊണ്ടാണിത് നെയ്യുന്നത്. ഇതിന്റെ വീതിയുള്ള സാരി (zari) ബോര്‍ഡര്‍ നിര്‍മ്മിക്കുന്നത് ശുദ്ധസ്വര്‍ണ്ണം കൊണ്ടാണ്. പൊതുവെ ഇത്തരം സാരികളില്‍ ഉണ്ടാവുക ജ്യോമട്രിക്കല്‍ ഡിസൈനുകളാണ്, എന്നാല്‍ ചിലപ്പോഴൊക്കെ മയിലിന്റെയോ ക്ഷേത്രത്തിന്റെയോ രൂപകല്‍പ്പനകളും ഇതിലുണ്ടാകാം.
മഹാരാഷ്ട്രയില്‍ നിന്നുള്ള പൈതാനി

ഔറംഗാബാദിലെ പൈതാനില്‍, വളരെ മൃദുവായ പട്ടില്‍ നിന്നും സ്വര്‍ണ്ണ സാരിയില്‍ (zari) നിന്നും നിര്‍മ്മിക്കുന്ന സാരിയാണിത്. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള സാരിയാണ് ഇതെന്ന് പറയപ്പെടുന്നു. ഇതിന് ചതുരങ്ങളുള്ളതോ പുള്ളികളുള്ളതോ പ്ലെയിനോ ആയ ബോര്‍ഡര്‍ ഉണ്ടാകും. ഇതിന്റെ പല്ലുവില്‍ മയിലിന്റെയോ തത്തയുടെയോ ഡിസൈനും ഉണ്ടായിരിക്കും. സാരിയുടെ നീണ്ട അറ്റം ചുമലിന് മുകളിലൂടെ പിന്നിലേക്കിടാനുള്ളതാണ്. ബുദ്ധിസ്റ്റ് പെയിന്റിംഗുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ള സാരിയാണിത്, ബുദ്ധ സംസ്കാരത്തില്‍ ജനപ്രിയമായ ചിഹ്നങ്ങളാണ് ഇതില്‍ ചിത്രീകരിക്കുക. ചിലപ്പോഴൊക്കെ, ചട്ടിയില്‍ പുഷ്പിച്ചുനില്ക്കുന്ന ചെടിയോ ഫ്ലോറല്‍ മോട്ടിഫുകളോ കോവണികളോ ജ്യോമട്രിക്കല്‍ ഡിസൈനുകളോ സാരിയുടെ മുന്താണിയില്‍ ചിത്രീകരിച്ചിട്ടുണ്ടാകാം.
രസകരമായ വസ്തുത: ഇത്തരം സാരികളില്‍ ഉപയോഗിക്കുന്ന സ്വര്‍ണ്ണ നൂലുകള്‍ ഏറ്റവും മികച്ച ഗുണനിലവാരം ഉള്ളവയാണ്. പ്രകാശം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം, അതിനാല്‍ പലപ്പോഴും ഒരു കണ്ണാടി പോലെ ഇത് തോന്നിപ്പിക്കും!
ആസ്സാമില്‍ നിന്നുള്ള മുഗ

‘സ്വര്‍ണ്ണ ഫൈബര്‍’ എന്നറിയപ്പെടുന്ന മുഗയില് നിന്നാണ് ഈ സാരി നിര്‍മ്മിക്കുന്നത്. സാധാരണഗതിയില്‍ ഇത്തരം സാരികള്‍ പ്ലെയിന്‍ ആയിരിക്കും, എന്നാല്‍ ചില സമയങ്ങളില്‍ ഇതളുകളുടെ പാറ്റേണുകളും ഇവയില്‍ കാണാം. പുഷ്പങ്ങള്‍, ഇലകള്‍, തളിരിലകള്‍, ജ്യോമട്രിക്കല്‍ പാറ്റേണുകള്‍, ആനയുടെ ഡിസൈനുകള്‍ എന്നിവ നൈസര്‍ഗ്ഗികമോ അതിശയകരമോ ആയ തരത്തില്‍ ഇത്തരം സാരികളില്‍ എംബ്രോയിഡറി ചെയ്ത് പിടിപ്പിച്ചിരിക്കും. ഈ മിന്നുന്ന സാരിക്ക് തിളങ്ങുന്ന ടെക്സ്ച്വര്‍ ആണ് ഉള്ളത്, ഓരോ തവണ കഴുകുമ്പോഴും ഇതിന്റെ തിളക്കം കൂടുന്നു
രസകരമായ വസ്തുത: പഴയ കാലത്തെ രാജകീയതയെയാണ് മുഗാ സാരികള്‍ ഓര്‍മ്മിപ്പിക്കുന്നത്.
ബംഗാളില്‍ നിന്നുള്ള ബാലുചാരി

പട്ടില്‍ നിന്നാണ് ബാലുചാരി സാരികള്‍ നിര്‍മ്മിക്കുന്നത്, സാരിയുടെ മുന്താണിയില്‍ ഐതിഹ്യങ്ങളില്‍ നിന്നുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നു. മഹാഭാരതത്തില്‍ നിന്നും രാമായണത്തില്‍ നിന്നുമുള്ള രംഗങ്ങളും ഇത്തരം സാരികളില്‍ ചിത്രീകരിക്കാറുണ്ട്. മുഗള്‍ ഭരണക്കാലത്ത്, ഇത്തരം സാരികളില്‍ ഉണ്ടായിരുന്നത് ചതുര ഡിസനുകളും ഇതളുകളുടെ രൂപത്തിലുള്ള മോട്ടിഫുകളും ആയിരുന്നു. ബംഗാള്‍ നവാബിന്റെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളും അവയില്‍ ചിത്രീകരിച്ചിരുന്നു. ബ്രിട്ടീഷ് ഭരണക്കാലത്താവട്ടെ, ഈസ്റ്റിന്ത്യാ കമ്പനിയിലെ മുതിര്‍ന്ന യൂറോപ്യന്‍ ഉദ്യോഗസ്ഥരുടെ രൂപങ്ങളും ഇത്തരം സാരികളില്‍ തുന്നിപ്പിടിപ്പിച്ചിരുന്നു! ചരിത്രപരമായി, ജമീന്ദാര് വീടുകളിലെ സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് ഇവയണിഞ്ഞിരുന്നത്. ബാലുചാരി സാരികള്‍ക്ക് സ്വര്ണ്ണചാരി എന്ന് അറിയപ്പെടുന്ന ഒരു വിഭാഗവുമുണ്ട്, സ്വര്‍ണ്ണനൂലുകള്‍ കൊണ്ടാണ് ഇത്തരം സാരികള്‍ നെയ്യുന്നത്. സാരിയുടെ പാറ്റേണുകളെ സ്വര്‍ണ്ണം പ്രകാശിപ്പിക്കുന്നു, ഇത് സാരിയുടെ അഴക് വര്‍ദ്ധിപ്പിക്കുന്നു.
രസകരമായ വസ്തുത: ഇത്തരം സാരികള്‍ നെയ്യുന്നതിന്, 2009-ലും 2010-ലും ഇന്ത്യന്‍ രാഷ്ട്രപതി ദേശീയ പുരസ്കാരങ്ങള്‍ നല്കുകയുണ്ടായി.