മൂന്ന് ദിവസം മുന്‍പാണ് സുശാന്ത് സിങ് പിതാവായ കൃഷ്ണ കുമാര്‍ സിങിനെ വിളിച്ചത്. ബിഹാറിലെ പട്നയിലാണ് അദ്ദേഹം താമസിക്കുന്നത്. പിതാവിനെയും കൊണ്ട് നടക്കാന്‍ പോവാമെന്നും ഏതെങ്കിലും മലമുകളിലേക്ക് പോകാമെന്നുമായിരുന്നു മകന് പറഞ്ഞതെന്ന് പിതാവിനെ പരിചരിക്കുന്ന ലക്ഷ്മി ദേവി പറയുന്നു.
മകന്റെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പിതാവിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. ഫോണിലൂടെയായിരുന്നു സുശാന്തിന്റെ മരണവാര്‍ത്ത പട്നയിലെ വീട്ടിലെത്തിയത്. താരത്തിന്റെ മൂത്ത സഹോദരി വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ലക്ഷ്മി ദേവി പറയുന്നു. ഇടയ്ക്ക് ബിഹാറിലെത്തി കുടുംബത്തെ സന്ദര്‍ശിക്കാറുണ്ട് സുശാന്ത്. സുശാന്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതിന്റെ നടുക്കത്തിലാണ് നാട്ടുകാരും അയല്‍വാസികളുമെല്ലാം. കടുത്ത ക്രിക്കറ്റ് പ്രേമിയായ സുശാന്ത് തെരുവുകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നു. ഇതേക്കുറിച്ചും ഇവര്‍ ഓര്‍ത്തെടുക്കുന്നുണ്ട്.