സൗന്ദര്യത്തെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്: ഇനിയ

0
34

മോളിവുഡിലും കോളിവുഡിലു സജീവമായ നടിയാണ് ഇനിയ. ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരം ഇപ്പോഴിതാ തന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും തുറന്നു പറയുകയാണ്. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തനിയ്ക്ക് ഇണങ്ങുന്ന വസ്ത്രങ്ങളെ കുറിച്ചും താരം പറഞ്ഞു. ഒരാള്‍ അണിഞ്ഞിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് ആയാളുടെ സ്വഭാവം അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ താന്‍ അക്കാര്യത്തില്‍ വിശ്വസിക്കുന്നില്ല.

സന്ദര്‍ഭത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഷോപ്പിങ്ങിനായി അധികം സമയം ചിലവഴിക്കാറില്ല. ചേച്ചിയാണ് അതിന് സഹായിക്കുന്നത്. കൂടാതെ ഫാഷനെ കുറിച്ച് എല്ലാ ഐഡിയകളും പറഞ്ഞു തരുന്നതും ചേച്ചി സ്വാതിയാണ്. അത് പരീക്ഷിക്കുന്നതിലാണ് എനിയ്ക്ക് താല്‍പര്യമെന്നും ഇനിയ പറയുന്നു.

സാരി ഉടുത്താല്‍ ഞാന്‍ സെക്‌സിയാണെന്ന് ഒരുപാട് പേര്‍ പറയാറുണ്ട്. കൂടുതലും സിമ്പിള്‍ ഡിസൈനുള്ള ഷിഫോണ്‍ സാരിയാണ് ഏറ്റവും ഇഷ്ടം. പട്ടുസാരിയും മുല്ലപ്പൂവും വച്ച് പരമ്പരാഗത രീതിയില്‍ ഒരുങ്ങുന്നത് വലിയ ഇഷ്ടമാണ്.യാത്രകളില്‍ കാഷ്വല്‍സ് ജീന്‍സും ടോപ്പുമാണ് ധരിക്കാറുള്ളത്, ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനാണ് കാഷ്വല്‍സില്‍ അധികം ഉപയോഗിക്കാറുളളത്. അത് പോലെ ഗൗണുകളും തനിയ്ക്ക് ചേരുന്ന വസ്ത്രമാണ്. ഇഷ്ടപ്പെട്ട നിറം പര്‍പ്പിള്‍. മേക്കപ്പിനെ കുറിച്ചും ഇനിയ പറയുന്നുണ്ട്. സൗന്ദര്യത്തെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. അതുപോലെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് സിനിമയില്‍ എത്തിച്ചേരാന്‍ സാധിച്ചതും.

ചിരിയും കണ്ണുമാണ് എന്റെ പ്ലാസ് പേയിന്റുകളായി തോന്നിയിട്ടുള്ളത്.. ഇഷ്ടമില്ലാത്ത ഒരു ഫീച്ചറുമില്ലെന്നും ഇനിയ പറയുന്നു. സിനിമ പോലെ ഏറെ ഇഷ്ടമുള്ള മേഖലയാണ് പരസ്യവും മോഡലിങ്ങും എന്റെ തുടക്കം മോഡലിങ്ങിലൂടെയാണ്. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങള്‍ ഏതൊക്കെയാണെന്നും ഓരോ കോസ്റ്റ്യൂമും ധരിച്ച് നടക്കുന്നത് എങ്ങനെയാണെന്നും പഠിച്ചത് മോഡിലിംഗിലൂടെയാണ്. ഇത് വരെ 35 ല്‍ അധികം പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here