മലയാളികളെ ഞെട്ടിച്ച് സെവാഗ്

0
24

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്‌സ്മാന്മാരിലൊരാളാണ് വിരേന്ദര്‍ സെവാഗ്. ഇന്ത്യക്കു അകത്തും പുറത്തും വമ്പന്‍ ആരാധക വൃന്ദമുള്ള ഈ താരം ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്. മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ ആരാധകന്‍ കൂടിയാണ് വിരേന്ദര്‍ സെവാഗ്. മോഹന്‍ലാലിന്റെ ജന്മദിനത്തിന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ട്വിറ്റര്‍ വഴി ആശംസകള്‍ അറിയിക്കുന്ന വിരേന്ദര്‍ സെവാഗ്, ഇന്ന് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോക്കും ഉണ്ട് ഒരു മോഹന്‍ലാല്‍ ബന്ധം. യോഗാ ദിനം പ്രമാണിച്ചു വിരേന്ദര്‍ സെവാഗ് പോസ്റ്റ് ചെയ്തിരിക്കുന്ന തന്റെ വീഡിയോയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ചേര്‍ത്തിരിക്കുന്നത് മോഹന്‍ലാല്‍ നായകനായ ചോട്ടാമുംബൈ ചിത്രത്തിലെ ചെട്ടികുളങ്ങര ഭരണിനാളില്‍ എന്ന് തുടങ്ങുന്ന ഒരു റീമിക്‌സ് ഗാനമാണ്. ആ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ കാലിന്റെ മുട്ട് നിവര്‍ത്താതെ വീടിനുള്ളിലൂടെ കുനിഞ്ഞു നടന്നു പോകുന്ന സെവാഗിനെയാണ് കാണാന്‍ സാധിക്കുന്നത്. ഇത് പണ്ട് ടിക് ടോക് വഴി അദ്ദേഹം പങ്കു വെച്ചിട്ടുള്ള വീഡിയോ തന്നെയാണ്. ഒരിക്കല്‍ കൂടി യോഗാ ദിനം പ്രമാണിച്ചു അദ്ദേഹമത് ട്വിറ്റര്‍ അക്കൗണ്ട് വഴി കൂടി പങ്കു വെച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here