ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തു പിന്നെ സെറ്റില്‍ കൂട്ടച്ചിരിയായിരുന്നു: ജാഫര്‍ ഇടുക്കി

0
46

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമാണ് ചുരുളി. ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ കഥ പ്രേക്ഷകര്‍ക്ക് മനസ്സിലാകാത്ത രീതിയില്‍ കൗതുകവും നിഗൂഢതയും ഒളിപ്പിച്ചു വച്ചു കൊണ്ടാണ് അദ്ദേഹം ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ട്രെയിലറില്‍ ജാഫര്‍ ഇടുക്കി സഹിതം നിരവധി ആളുകളുടെ തെറിവിളികള്‍ ട്രോളുകള്‍ ആയി എത്തിയിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ പറ്റി ജാഫര്‍ ഇടുക്കി മനസ്സ് തുറന്നു.

ലിജോ ചോദിച്ചു, ‘ഇക്കാ കുറച്ച് തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ?’, നമ്മള്‍ ഈ നാട്ടുമ്പുറത്തൊക്കെ കളിച്ച് വളര്‍ന്നതല്ലേ. പുള്ളി എന്നോട് ചോദിച്ച് നാക്ക് വായിലേക്കിട്ടില്ല. ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തു. പിന്നെ കുറെ നേരത്തേക്ക് സെറ്റില്‍ കൂട്ടച്ചിരിയായിരുന്നു. ഒരാള്‍ ചെയ്യുമെന്ന് തോന്നിയാല്‍ അയാളെക്കൊണ്ട് പരമാവധി ചെയ്യിപ്പിച്ച് എടുക്കാന്‍ കഴിവുളള സംവിധായകനാണ് ലിജോ. വേറൊന്നും വേണ്ടെന്നെ. പുളളി കാണിച്ച് തരുന്നത് അതേപടി അങ്ങ് ചെയ്താല്‍ മതി. സംഗതി കറക്ടായിരിക്കും. മിടുക്കന്‍മാരായ വലിയ ഒരു സംഘമാണ് ലിജോയ്ക്ക് ഒപ്പമുളളത്. ക്യാമറാമാന്‍ ഗിരീഷിനെ പോലുളളവര്‍ അവരെല്ലാം നിരന്തരം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here