പ്രണവ് സ്‌ക്രിപ്റ്റ് വായിക്കാറില്ല എന്ന് ടൈറ്റില്‍ കൊടുത്ത് ആകെ കുഴപ്പത്തിലാക്കി..

0
36

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹൃദയം. സിനിമയുടെ 50% ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ ആണ് കൊറോണ വ്യാപനം ഉണ്ടാവുകയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ഷൂട്ടിംഗ് നിര്‍ത്തി വെക്കേണ്ടി അവസ്ഥ വരികയും ചെയ്തത്. ദി ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ സിനിമയെ കുറിച്ചും പ്രണവിനെയും കല്യാണിയെ കുറിച്ചും പറയുകയുണ്ടായി. ചില സീനുകളില്‍ ക്രൗഡ് വേണ്ടിയതിനാല്‍ ഉടന്‍ ഷൂട്ടിംഗ് തുടങ്ങാന്‍ പറ്റിയില്ലായെന്ന് വിനീത് പറഞ്ഞു അതുപോലെ ഹൃദയം കഴിയാതെ വേറെയൊരു സിനിമ ചെയ്യില്ലായെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

‘പ്രണവിനെ എനിക്ക് അങ്ങനെ വലിയ പരിചയം ഒന്നുമില്ല. വല്ലപ്പോഴും ഇങ്ങനെ ഏതെങ്കിലുമൊക്കെ ചടങ്ങുകളില്‍ കണ്ട പരിചയം മാത്രമേ ഞാന്‍ തമ്മില്‍ ഉണ്ടായിരുന്നോളു. പരിചയപ്പെടുകയോ സുഹൃത്തുക്കള്‍ ആവുകയോ അങ്ങനെയൊന്നും ഇല്ലായിരുന്നു. കല്യാണിയെ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ചെന്നൈയില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ അച്ഛന് എവിടെയാണോ ഷൂട്ട് അങ്ങോട്ടേക്ക് പോവാറുണ്ടായിരുന്നു ഞങ്ങള്‍. ആ സമയത്ത് ഷൂട്ടിങ്ങിന് വരുമ്പോള്‍ കല്യാണിയെ ഞാന്‍ കണ്ടിട്ടുണ്ട്. അതിനെ ഞാന്‍ എടുത്തു നടന്നിട്ടുണ്ടൊക്കെയുണ്ട് ചെറുപ്പത്തില്‍. അവള്‍ തീരെ ചെറുതായിരിക്കുന്ന സമയത്ത്. പ്രണവ് നല്ല കമ്മിറ്റ്‌മെന്റ് ഉള്ള ഒരു ആര്‍ട്ടിസ്റ്റാണ്. 7 മണിക്ക് ഷൂട്ട് വച്ചാല്‍ ആറെ മുക്കാല്‍ ആവുമ്പോഴേ പ്രണവ് ലൊക്കേഷനില്‍ എത്തും.

പ്രണവ് ലൊക്കേഷനില്‍ സ്‌ക്രിപ്റ്റ് വായിക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല. അവന് സ്‌ക്രിപ്റ്റ് മനഃപാഠമായിരിക്കും. ഏത് സീന്‍ പറഞ്ഞാലും ആള് വന്ന് സിംപിളായിട്ട് ചെയ്തിട്ട് പോകും. ഇത് ഞാന്‍ അടുത്തിടെ ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞപ്പോള്‍ പ്രണവ് സ്‌ക്രിപ്റ്റ് വായിക്കാറില്ല എന്ന് ടൈറ്റില്‍ കൊടുത്ത് ആകെ കുഴപ്പത്തിലായി..’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here