കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രവുമായി ബന്ധപ്പെട്ട ഒരു വിവാദത്തിന് താരം നേരിട്ട് മറുപടി നല്‍കിയിരിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ കീര്‍ത്തി സുരേഷ് ബോളിവുഡ് ചിത്രത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മെലിഞ്ഞ കീര്‍ത്തിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
എന്ന ചില വാര്‍ത്തകളില്‍ താരം ബിക്കിനി ധരിക്കാന്‍ വേണ്ടിയാണ് മെലിഞ്ഞതെന്ന് ഉണ്ടായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ താരം നിഷേധിച്ചിരിക്കുകയാണ്. ശരീരഭാരം കുറയ്ക്കാനുള്ള തീരുമാനം ഇപ്പോള്‍ എടുത്തതല്ല, അത് വളരെ കാലമായുണ്ട്. മെലിയാന്‍ വേണ്ടി ഒരു വര്‍ഷത്തോളം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. വലിയ ഒരു ഓഫര്‍ വന്നിരുന്നു, എന്നാല്‍ ബിക്കിനി ധരിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ആ ഓഫര്‍ നിരസിച്ചുവെന്ന് താരം പറഞ്ഞു.

അടുത്തിടെ കീര്‍ത്തി ഒരു വലിയ വ്യവസായി വിവാഹം ചെയ്യാന്‍ പോകുന്നവെന്ന തരത്തില്‍ ഒരു വാര്‍ത്ത ഇറങ്ങിയിരുന്നു. എന്നാല്‍ താന്‍ അത് അറിഞ്ഞിട്ടില്ലായെന്നും ഉടനെ വിവാഹം ചെയ്യുന്നില്ലായെന്ന് അതിന് മറുപടി നല്‍ക്കുകയും ചെയ്തിരുന്നു. 2019-ല്‍ ‘മഹാനടി’ തെലുഗ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കീര്‍ത്തി സ്വന്തമാക്കി.
ലോക്ക് ഡൗണ്‍ ആയതിനാല്‍ കീര്‍ത്തി കേന്ദ്രകഥാപാത്രമായി എത്തുന്ന ‘പെന്ഗിന്’ എന്ന തമിഴ് ചിത്രം തീയേറ്റര്‍ റിലീസ് ചെയ്ത ഡയറക്റ്റ് ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.
നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീര്‍ത്തി സുരേഷ് അഭിനയരംഗത്തേക്ക് വരുന്നത് അച്ഛന് നിര്‍മ്മിച്ച ചിത്രങ്ങളില്‍ ബാലതാരമായാണ്. പൈലറ്റ്സ്, കുബേരന്, അച്ഛനെയാണ് എനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളില്‍ കീര്‍ത്തി ബാലതാരമായി അഭിനയിച്ചു. പിന്നീട് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ വരുന്ന ബ്രഹ്മണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ കീര്‍ത്തി ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ : https://t.me/celebrityhubmedia