പ്രണയത്തകര്‍ച്ച പരസ്പരവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ട്: നയന്‍താര

0
40

ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് നയന്‍താര. ഇപ്പോള്‍ സംവിധായകന്‍ വിഘ്നേശ് ശിവനുമായി പ്രണയത്തിലായ ഈ നടി തന്റെ മുന്‍കാല പ്രണയാനുഭവങ്ങള്‍ ഒരു മാധ്യമവുമായി പങ്കു വെച്ചിരിക്കുകയാണ്. വിശ്വാസം എന്നൊന്നില്ലെങ്കില്‍ അവിടെ പ്രണയമില്ല എന്നാണ് നയന്‍താര പറയുന്നത്. പരസ്പരവിശ്വാസം നഷ്ടപ്പെട്ടു പോയവര്‍ക്കൊപ്പം ജീവിക്കുന്നതിലും ഭേദം ഒറ്റയ്ക്ക് നിലനില്‍ക്കുകയാണ് നല്ലതെന്ന തോന്നലിലാണ് താന്‍ തന്റെ പഴയ ബന്ധങ്ങള്‍ ഉപേക്ഷിച്ചത് എന്നും നടി പറയുന്നു. വേര്‍പിരിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അതിനു തന്നെ സഹായിച്ചത് തന്റെ സുഹൃത്തുക്കളും അതുപോലെ സിനിമാ കരിയരുമാണെന്നും നയന്‍താര പറഞ്ഞു. തമിഴ് സിനിമയില്‍ സജീവമായി തുടങ്ങിയ കാലത്തു ചിമ്പുവുമായി പ്രണയത്തിലായിരുന്ന നയന്‍താര, പിന്നീട് സംവിധായകന്‍ പ്രഭു ദേവയുമായും അടുപ്പത്തിലാണ് എന്ന വാര്‍ത്തകള്‍ വന്നിരുന്നു. പ്രഭുദേവയുമായുള്ള അടുപ്പം വിവാഹത്തോളം എത്തിയിരുന്നു വെങ്കിലും പിന്നീട് അത് നടന്നില്ല. നയന്‍താര- വിജയ് സേതുപതി ടീം അഭിനയിച്ച നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് സംവിധായകന്‍ വിഘ്നേശ് ശിവനുമായി നടി പ്രണയത്തിലാവുന്നത്. ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമായി തന്നെയാണ് മുന്നോട്ടു പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here