ബോളിവുഡിലെ യുവ താരം സുശാന്തിന്റെ മരത്തില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ സുശാന്തിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. ഇതൊടപ്പം സുശാന്തിന്റെ ആത്മാര്‍ഥ സുഹൃത്തുക്കളില്‍ ഒരാളായിരുന്ന കൃതി സനോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വരികള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.
കൃതിയുടെ കുറിപ്പ് ഇങ്ങനെ:
‘സുഷ്, എനിക്കറിയാം ബുദ്ധിമാനായ മനസ് നിന്റെ ആത്മ സുഹൃത്തും ഏറ്റവും മോശം ശത്രുവുമാണെന്ന്. ജീവിക്കുകയെന്നതിനേക്കാള്‍ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിന്റെ ജീവിതത്തില്‍ ഉണ്ടായി എന്നറിഞ്ഞപ്പോള്‍ അതെന്നെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞു. ആ ഒരു നിമിഷത്തെ കടന്നു പോകാന്‍ നിനക്ക് ചുറ്റും ആളുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു. നിന്നെ സ്നേഹിക്കുന്നവരെ നീ തള്ളിമാറ്റിയിട്ടില്ലായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.. നിന്നെ തകര്‍ത്തു കളഞ്ഞ കാര്യങ്ങള്‍ ശരിയാക്കാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നിനക്കൊപ്പം പോയി. മറുഭാഗം എപ്പോഴും നിന്നെ ജീവനോടെ നിലനിര്‍ത്തും. നിന്റെ സന്തോഷത്തിനായുള്ള പ്രാര്‍ഥനകള്‍ ഒരിക്കലും അവസാനിപ്പിക്കില്ല, ഒരിക്കലുമത്തിന് കഴിയില്ല.’