സൈബര്‍ ആക്രമണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ലക്ഷ്മി

0
33

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് സിനിമാ താരവും മോഡലുമായ ലക്ഷ്മി പ്രിയ. ദേവസ്വം ബോര്‍ഡിന്റെ ഒരു ക്ഷേത്രത്തിലെ ബലിക്കല്ലില്‍ ചവിട്ടി നില്‍ക്കുന്ന ജീവനക്കാരന്റെ പോസ്റ്റ് നേരത്തെ ലക്ഷ്മിപ്രിയ ഷെയര്‍ ചെയ്തിരുന്നു. ഇയാള്‍ക്കു നേരെ ലക്ഷ്മി ശാപവാക്കുകളും ചൊരിഞ്ഞിരുന്നു. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനുള്ള ചുട്ടമറുപടിയുമായി ലക്ഷ്മി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച് ആരാധകര്‍ എന്ന തലക്കെട്ടോടെ ഒരു ഓണ്‍ലൈന്‍ ന്യൂസ് കണ്ടു. ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിയ്ക്കാന്‍ ലക്ഷ്മി പ്രിയ ഇന്ന് വരെ ചാന്‍സ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതില്‍ തുറന്നു കൊടുക്കുകയോ ചുംബന സമരത്തില്‍ പങ്കെടുക്കുകയോ 85000/ ക യ്ക്ക് ശരീരം വില്‍പ്പനയ്ക്കു വയ്ക്കുകയോ അല്പ്പ വസ്ത്ര ധാരി ആയി ഫോട്ടോ പോസ്റ്റ് ചെയ്യുകയോ മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ ഗര്‍ഭാവസ്ഥയില്‍ ഉള്ള നഗ്‌ന ദൃശ്യം പ്രചരിപ്പിക്കുകയോ എടുക്കുകയോ കവിത മോഷ്ട്ടിക്കുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ശബരിമലയില്‍ ഇരുളിന്റെ മറ പറ്റി കയറുകയോ മക്കളെക്കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ആര്‍ത്തവ ലഹള നടത്തുകയോ സ്വയം ഭോഗ യന്ത്രങ്ങള്‍ പ്രചരിപ്പിക്കുകയോ സ്വയംഭോഗത്തെക്കുറിച്ച് പോസ്റ്റ് എഴുതുകയോ സ്വര്‍ണ്ണക്കടത്തു നടത്തുകയോ ആളുകളെ കൊലപ്പെടുത്തുകയോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. പകരം എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ കഴിയുന്ന വിധം സാമൂഹിക സേവനം ചെയ്യാറുണ്ട്.ഒരു മതത്തിന്റെയും ആചാരങ്ങളിലോ വിശ്വാസങ്ങളിലോ കൈ കടത്താറില്ല. എന്റെ വിശ്വാസം ഹനിക്കാന്‍ അനുവദിക്കുകയുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എത്ര മഹത്തരം ആണോ അത് പോലെ തന്നെ ആണ് എനിക്കും. ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചു ജീവിക്കുന്ന, ടാക്‌സ് അടയ്ക്കുന്ന ആള്‍. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ആള്‍. അഭിമാനം അടിയറവു വയ്ക്കാത്ത ആള്‍. ഈ രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന കോടിക്കണക്കിനു ഭാരതീയരില്‍ ഒരാള്‍. നിര്‍ത്തട്ടെ, എന്ന് ലക്ഷ്മി പ്രിയ ഒപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here