കൊറോണ വൈറസും ലോക്ക്ഡൗണും കഴിഞ്ഞാല്‍ ജോലിയുണ്ടാകുമോ എന്നതാണ് ഇന്ന് ഫോട്ടോഗ്രഫര്‍മാരെ അലട്ടുന്ന പ്രധാന ടെന്‍ഷന്‍. എന്നാല്‍ എന്ത് വന്നാലും മലയാളി അതിനെ അതിജീവിക്കുമെന്ന് സന്ദേശം നല്‍കുകയാണ് പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രഫര്‍ റെജി ഭാസ്കര്‍. റെജിയുടെ ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
52 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള അതിജീവനം എന്ന പേരില്‍ റെജി ഭാസ്കര്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടത് നൂറുകണക്കിന് ആളുകളാണ്. സിത്താര വിജയനും നേഹ റോസുമാണ് മോഡലുകള്‍. ലാ ഡോറീസ് ബൊട്ടിക്കിന് വേണ്ടിയാണ് ഷൂട്ട് നടത്തിയത്.