അദ്ദേത്തിന്റെ സഹോദരന്‍ ഷര്‍ട്ട് പോലും ഇടാതെ ഒരു ഷോര്‍ട്സ് മാത്രം ധരിച്ച്.. വെളിപ്പെടുത്തലുമായി മലൈക അറോറ

0
37

ബോളിവുഡിലെ ഐറ്റം ഡാന്‍സിലൂടെ ശ്രദ്ധേയായി ഇപ്പോള്‍ മുന്‍നിര നായികമാരില്‍ ഒരാളാണ് മലൈക അറോറ. സല്‍മാന്‍ ഖാന്റെ സഹോദരനും നടനും നിര്‍മാതാവുമൊക്കെയായ അര്‍ബാസ് ഖാന്‍ ആയിരുന്നു മലൈകയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു ആണ്‍കുട്ടി കൂടിയുണ്ട്. വര്‍ഷങ്ങളോളം ഭാര്യ ഭര്‍ത്താക്കന്മാരായി കഴിഞ്ഞ താരങ്ങള്‍ 2016 ലാണ് വേര്‍പിരിയുന്നത്. ശേഷം ബോളിവുഡിലെ യുവനടനും പ്രമുഖ നിര്‍മാതാവ് ബോണി കപൂറിന്റെ മകനുമായ അര്‍ജുന്‍ കപൂറുമായി നടി പ്രണയത്തിലായി. ഇരുവരുടെയും വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ അര്‍ബ്ബാസിന്റെ വീട്ടിലേക്ക് താന്‍ ആദ്യമായി പോയതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മലൈക.

കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന കോഫി വിത് കരണ്‍ എന്ന സൂപ്പര്‍ ഹിറ്റ്് ചാറ്റ് ഷോ യിലൂടെയാണ് മലൈകയുടെ വെളിപ്പെടുത്തല്‍. മുന്‍പും പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സിനിമാ വിശേഷം മുതല്‍ വ്യക്തി ജീവിതത്തിലെ പല രഹസ്യങ്ങളും വെളിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അങ്ങനെയാണ് അര്‍ബാസ് ഖാന്റെ വീട്ടിലേക്ക് ആദ്യമായി വന്ന് കേറിയ അനുഭവവും അവിടെ നടന്ന കാര്യങ്ങളും നടി പറഞ്ഞിരിക്കുന്നത്.

അര്‍ബാസിന്റെ വീട്ടിലെത്തിയപ്പോള്‍ ആദ്യംതന്നെ എന്നെ ആലിംഗനം ചെയ്തു. അദ്ദേത്തിന്റെ സഹോദരനായ സോഹെയിലിനെയാണ് ആദ്യം കാണുന്നത്. ഷര്‍ട്ട് പോലും ഇടാതെ ഒരു ഷോര്‍ട്സ് മാത്രം ധരിച്ച് മുടിയൊക്കെ അലസമായി ഇട്ട് ഇരിക്കുകയായിരുന്നു. എന്റെ വീട്ടിലെ അവസ്ഥ പോലെ തന്നെ അന്നേരമെനിക്ക് തോന്നി. കാര്യങ്ങള്‍ ശരിയായി തന്നെ സംഭവിച്ചത് പോലെ തോന്നി. അതിശയകരമായി ഒരു കുടുംബം എന്നെ സ്വീകരിച്ചതായി എനിക്കും തോന്നി. നീ ഇങ്ങനെ ആയിരിക്കണം, അങ്ങനെ ചെയ്യാന്‍ പാടില്ല. ഇവിടുത്തെ നിയമങ്ങള്‍ പാലിച്ചേ ജീവിക്കാന്‍ പാടുള്ളു എന്നിങ്ങനെ ഒന്നും പറഞ്ഞ് അദ്ദേഹത്തിന്റെ കുടുംബം എനിക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ആദ്യ ദിവസം തന്നെ എന്നെ നിറഞ്ഞ മനസോടെ തന്നെയാണ് വീട്ടിലേക്ക് സ്വീകരിച്ചതെന്ന് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഇപ്പോഴും അത് അങ്ങനെ തന്നെ തുടരുന്നുണ്ട്. എനിക്ക് മാത്രമല്ല അവരുടെ കുടുംബത്തിലേക്ക് ആരൊക്കെ വരുന്നു അവരോടൊക്കെയും അങ്ങനെ തന്നെയാണ്.

അമ്മ മലയാളി ആയതിനാല്‍ പാതി മലയാളിയാണ് നടി മലൈക അറോറ. ഷാരുഖ് ഖാന്‍ നായകനായി അഭിനയിച്ച ദില്‍ സേ എന്ന ചിത്രത്തിലെ ‘ഛയ്യ ഛയ്യ’ എന്ന ഹിറ്റ് ഗാനരംഗത്ത് അഭിനയിച്ചതോടെയാണ് മലൈക ശ്രദ്ധിക്കപ്പെടുന്നത്. ശേഷം ബോളിവുഡിലെ പ്രമുഖ നടിയും മോഡലുമായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനും സംവിധായകനുമായ അര്‍ബാസ് ഖാനുമായി വിവാഹം കഴിക്കുന്നത്. പ്രണയത്തിനൊടുവില്‍ 1998 ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോള്‍ താരപുത്രനും യുവനടനുമായ അര്‍ജുന്‍ കപൂറുമായി ലിവിംഗ് റിലേഷനിലാണ് നടി. ഇതുവരെയും വിവാഹത്തെ കുറിച്ച് താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മലൈകയുടെ മുന്‍ഭര്‍ത്താവായ അര്‍ബ്ബാസ് ജോര്‍ജിയ ആന്‍ഡ്രിയാനി എന്ന യുവതിയുമായി റിലേഷനിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here