ഛായാഗ്രാഹകന്‍ കെ.യു. മോഹനന്റെ മകളായ മാളവിക ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പട്ടം പോലെ എന്ന ചിത്രത്തിലെ നായികയായ റിയ എന്ന കഥാപാത്രത്തെയായിരുന്നു മാളവിക അവതരിപ്പിച്ചത്. വളരെ കുറഞ്ഞ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തും ബോളിവുഡിലുമെല്ലാം തിളങ്ങിയ നടിയാണ് മാളവിക മോഹനന്. രജനികാന്ത് നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം പേട്ടയിലൂടെയാണ് മാളവിക തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വിജയ് നായകനായി അഭിനയിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിലും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി.
മാളവിക തമിഴിലഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് മാസ്റ്റര്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മാളവികയുടെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇത് പ്രകാരം നയന്താരയെക്കാളും പ്രതിഫലം കൂടുതല്‍ മാളവികയ്ക്ക് ഉണ്ടെന്നാണ് അറിയുന്നത്. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സിനിമയ്ക്ക് വേണ്ടി അഞ്ച് കോടിയോളം രൂപയാണ് മാളവികയുടെ പ്രതിഫലമെന്നാണ്. ലേഡീ സൂപ്പര്‍സ്റ്റാര്‍ പട്ടം സ്വന്തമാക്കിയ നയന്‍താരയ്ക്ക് നാല് കോടിയോളം രൂപയാണ് പ്രതിഫലമെന്നും റിപ്പോര്‍ട്ടുണ്ട്. കേവലം ആറ് സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നടിയ്ക്ക് ഇത്രയും വലിയ പ്രതിഫലം ലഭിക്കുന്നുവെന്നത് ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.