മലയാളത്തിലെ ചുരുക്കം ചില ബോള്‍ഡ് നായികമാരില്‍ മുന്‍ പന്തിയില്‍ നില്ക്കുന്ന നടിയാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന അത്യപൂര്‍വ്വം മലയാളി നടിമാരില്‍ ഒരാള്‍ കൂടിയാണ് ലെന.
പലതരം മേക്കോവറിലൂടെയും ആരാധകരെ അത്ഭുതപെടുത്താറുള്ള ലെന ഇപ്പോള്‍ താരത്തിന്റെ പണി പാളിയ ഒരു മേക്കോവറുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ‘കഴിഞ്ഞ വര്‍ഷം ഇതേസമയം ഞാന്‍ മുടിയൊന്ന് ചുരുട്ടാന്‍ ശ്രമിച്ചു.. ഇനി ആവര്‍ത്തിക്കില്ല’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ലെനയുടെ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന് ചുവടെ അധികം ലഭിക്കുന്ന കമന്റ് ഷോക്കടിച്ചോ എന്നാണ്.

നന്ദനത്തിലെ ജഗതിയുടെ കഥാപാത്രമായ കുമ്പിടിയുടെ ഹെയര്‍ സ്റ്റൈലുമായി സോഷ്യല്‍ മീഡിയ താരത്തിന്റെ ചിത്രത്തെ ഇപ്പോള്‍ താരതമ്യ ചെയ്യുന്നുണ്ട്. അതോടൊപ്പം പോസ്റ്റിന് ചുവടെ ബ്യൂട്ടി വേഴ്സസ് സൈക്കോ, കൊറോണ ഹെയര്‍സ്റ്റൈല്‍ എന്നൊക്കെയുള്ള കമന്റുകളും വരുന്നുണ്ട്. എന്നാല്‍ നടി ശ്രിന്ദ ലെനയുടെ ഹെയര്‍സ്റ്റൈല്‍ വളരെ ക്യൂട്ടായിട്ടുണ്ട് എന്നൊക്കെയാണ് കമന്റ് ചെയ്തിരിക്കതുന്നത്. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു.
