‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍’ എന്ന് ചോദിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. ‘എ’ എന്ന് എഴുതിയ പോസ്റ്ററാണ് പെല്ലിശ്ശേരി പങ്കുവെച്ചത്. ജൂലൈ 1നാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചോ അണിയറപ്രവര്‍ത്തകരെക്കുറിച്ചോ ഒന്നും ലിജോ വ്യക്തമാക്കിയിട്ടില്ല. പുതിയ സിനിമകളുടെ ചിത്രീകരണത്തെ ചൊല്ലി വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ലിജോ ജോസ് താന്‍ സിനിമ പിടിക്കാന്‍ പോവുകയാണെന്ന് ഫേസ് ബുക്കിലൂടെ പ്രഖ്യാപിച്ചത്. പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് ഞാന്‍ സിനിമ പിടിക്കാന്‍ പോകുന്നു, ആരാടാ തടയാന്‍ എന്ന ചോദ്യവുമായി ലിജോ രംഗത്തെത്തിയത്.