ജീവിതത്തിലാദ്യമായി കിട്ടിയ ആ സമ്മാനം ഇതാണ്: മല്ലിക സുകുമാരന്‍

0
57

പൃഥ്വിരാജിനെ പ്രസവിച്ച സമയത്ത് സുകുമാരന്‍ തനിക്ക് ഒരു സമ്മാനം നല്‍കിയെന്നും അത് തനിക്ക് ഏറ്റവും സന്തോഷം നല്‍കിയതാണെന്നും ഇപ്പോള്‍ തുറന്നു പറയുകയാണ് മല്ലികാ സുകുമാരന്‍. പൃഥ്വിരാജിന്റെ 28 കെട്ടി നായിരുന്നു തനിക്ക് ജീവിതത്തിലാദ്യമായി ആ സമ്മാനം ലഭിച്ചതെന്നും മല്ലിക പറയുന്നു.

താരത്തിന്റെ വാക്കുകള്‍:

വല്ല്യമ്മയുടെ മകനും ആ സമയത്ത് സുകുവേട്ടനൊപ്പമുണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് സുകുമാരന്‍ സാരി വാങ്ങിച്ചു തന്നത്. വല്ല്യമ്മയുടെ മകന്‍ സത്യനൊപ്പം പോയാണ് അദ്ദേഹം സാരി വാങ്ങിയത്. പ്രസവിച്ചു കിടക്കുന്നതിനാല്‍ എനിക്ക് പുറത്തു പോകാന്‍ കഴിയില്ലായിരുന്നു. ഇക്കാര്യം സത്യനെ അറിയിച്ചിരുന്നു. വസ്ത്രങ്ങളായാലും ആവശ്യമുള്ള സാധനങ്ങളായാലും സ്വന്തമായി തിരഞ്ഞെടുക്കണമെന്ന പ്രകൃതക്കാരനാണ് അദ്ദേഹം. പൈസ തരുമെങ്കിലും കൂടെ വന്ന് തിരഞ്ഞെടുക്കാനൊന്നും അദ്ദേഹത്തിനെ കിട്ടില്ല. താന്‍ ഇല്ലാതെ ആയാലും ഭാര്യ കഷ്ടപ്പെടരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്വത്തും ബാങ്ക് അക്കൗണ്ടുമെല്ലാം മല്ലിക സുകുമാരന്‍ എന്ന പേരിലാണ് അദ്ദേഹം രജിസ്റ്റര്‍ ചെയ്തത്. സ്നേഹം പുറമെ പ്രകടിപ്പിച്ച് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. മനസ്സുകൊണ്ടാണ് സ്നേഹിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പോളിസി.

LEAVE A REPLY

Please enter your comment!
Please enter your name here