ഫ്രാന്‍സിസ് ഇട്ടിക്കോരയുമായി മമ്മൂട്ടി.. ക്യാമറ ദുല്‍ഖര്‍ സല്‍മാന്‍

0
46

വായനാവാരത്തില്‍ ടി.ഡി രാമകൃഷ്‌ണെന്റ പ്രശസ്ത നോവലായ ഫ്രാന്‍സിസ് ഇട്ടിക്കോരയിലെ ഒരു ഭാഗം വായിച്ച് നടന്‍ മമ്മൂട്ടി. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയുടെ വായനയും മറ്റ് വിശേഷങ്ങളും പകര്‍ത്തി യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. ഡി.സി ബുക്‌സാണ് വീഡിയോയുടെ പിന്നില്‍. വായനയുടെ പ്രാധാന്യത്തെ കുറിച്ചും തന്റെ വായനാ രീതിയെ കുറിച്ചും വീഡിയോയില്‍ മമ്മൂട്ടി വിശദീകരിക്കുന്നുണ്ട്.
പെട്ടെന്ന് വായിക്കുകയും കാര്യങ്ങള്‍ മനസിലാവുകയും ഓര്‍ക്കുകയും ചെയ്യുന്ന ഒരു വായനാരീതിയാണ് തന്റെതെന്ന് മമ്മൂട്ടി പറയുന്നു. വായിക്കുന്ന വാക്കുകള്‍ക്ക് തൊട്ടുമുമ്പിലേക്ക് എപ്പോഴും കണ്ണ് പോയിക്കൊണ്ടിരിക്കും. പബ്ലിഷ് ചെയ്ത കാലത്ത് തന്നെ ടി.ഡി രാമകൃഷ്ണന്‍ തനിക്ക് അയച്ചുതന്നതാണ് ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലെന്നും മമ്മൂട്ടി പറഞ്ഞു. കയ്യില്‍ കിട്ടിയപ്പോള്‍ ഞാനിത് കുറേ വായിച്ചു. പിന്നെയും വായിച്ചു. വളരെ രസകരമായ ഒരു പുസ്തകമാണിത്. സിനിമയില്‍ ഒക്കെ ഉപയോഗിക്കാവുന്ന കഥാപാത്രമാണ് ഫ്രാന്‍സിസ് ഇട്ടിക്കോരയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here