ലോക്ക്ഡൗണിലെ ഏറ്റവും കഠിനമായ പരീക്ഷണം പൊറോട്ട; മെറീന മൈക്കിള്‍

0
36

അപ്രതീക്ഷിത ലോക്ക്ഡൗണ്‍ എല്ലാമേഖലകളിലുമുള്ള ആളുകള്‍ക്കും കനത്തപ്രഹരമാണ് ഏല്‍പ്പിച്ചത്. പ്രത്യേകിച്ച് സിനിമ മേഖലയില്‍. കോടികള്‍ മുടക്കി ഷൂട്ട് ചെയ്ത പടങ്ങള്‍ പെട്ടിയിലായി. ഷൂട്ടിങ്ങുകള്‍ മുടങ്ങി. പല സിനിമകളും പാതിവഴിയില്‍ ഉപേക്ഷിച്ചു. നടിനടന്‍മാര്‍ പലയിടത്തും കുടുങ്ങി. അതേക്കുറിച്ച് പല വാര്‍ത്തകളും നമ്മള്‍ വായിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ലോക്കാകാതെ രക്ഷപ്പെട്ട് വീട്ടില്‍ എത്തി കൊറോണക്കാലം മുഴുവന്‍ ആഘോഷിച്ചു തീര്‍ത്ത നടിയാണ് മെറീന മൈക്കിള്‍. മെറീനയുടെ ലോക്ക്ഡൗണ്‍കാലത്തെ വിശേഷങ്ങള്‍ ആദ്യമായി സെലിബ്രിറ്റി ഹബിനോട് വെളിപ്പെടുത്തുന്നു.

ഷൂട്ട് കഴിഞ്ഞ് കൊച്ചിയില്‍ നിന്ന് ലോക്ക്ഡൗണിന് രണ്ടുദിവസം മുമ്പാണ് കോഴിക്കോട്ടെ വീട്ടില്‍ എത്തിയത്. രണ്ടു ദിവസം അമ്മയുണ്ടാക്കിത്തരുന്ന ഫുഡൊക്കെ കഴിച്ച് റിലാക്‌സ് ചെയ്ത് കൊച്ചിയിലേക്ക് മടങ്ങാനായിരുന്നു പ്ലാന്‍. പക്ഷേ അതെല്ലാം തകിടം മറിച്ചുകൊണ്ട് ലോക്ഡൗണ്‍ പ്രഖ്യപിച്ചു. ആദ്യത്തെ ഒരാഴ്ച ഒന്നും മനസിലാകാതെ പരിഭ്രന്തിയിലായിരുന്നു. ആദ്യം കരുതിയത് ഇത് വേഗം തീരുമെന്നാണ്. പക്ഷേ പലരും വിളിച്ചു പറഞ്ഞു ശരിക്കും ലോക്കാണ് അടുത്തകാലത്ത് ഇത് തീരില്ലാന്ന്. ലോക്ക്ഡൗണ്‍ നീണ്ടുപോകുന്നത് കണ്ടപ്പോള്‍ വീട്ടില്‍ നിന്ന് ഒരാള്‍ക്ക് പുറത്ത് പോകുവാന്‍ പറ്റുമെന്ന സിറ്റുവേഷനില്‍ പപ്പായെ പുറത്തുവിട്ട് ഷട്ടില്‍ ബാറ്റ് വാങ്ങി. പിന്നീടുള്ള ദിവസങ്ങളില്‍ ഞാനും വീടിന് തൊട്ടടുത്തുള്ള കസിന്‍സും വൈകുന്നേരം മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സമയങ്ങളില്‍ ഷട്ടിലുകളിയായി പ്രധാന വിനോദം.

രാത്രിയില്‍ സിനിമകള്‍ കണ്ടുതീര്‍ക്കലാണ് പ്രധാന പരിപാടി. പലപ്പോഴും ഉറങ്ങുമ്പോള്‍ നേരം വെളുക്കും. അമ്മയ്ക്ക് തയ്യല്‍ അറിയാവുന്നതുകൊണ്ട് എംബ്രോയിഡറി വര്‍ക്കുകള്‍ പഠിച്ചു. പിന്നെ ലോക്ക്ഡൗണ്‍ കാലത്ത് ഭൂരിപക്ഷം ആളുകളും പരീക്ഷിച്ചു നോക്കിയ പാചകം എന്ന കലയും ഞാന്‍ പരീക്ഷിച്ചു. ചക്കുക്കുരു ഷേയ്ക്ക്, പായസം, ബീഫ് കറി അങ്ങനെ പല ഐറ്റംസ്. പൊറോട്ടയായിരുന്നു ഇതില്‍ ഏറ്റവും കഠിനമായ പരീക്ഷണം. പരീക്ഷണങ്ങള്‍ എല്ലാം വിജയമായിരുന്നുവെന്നതാണ് ഏക ആശ്വസം. ഒരുമാസം വര്‍ക്കൗട്ടും ഡേറ്റിഗും പരീക്ഷിച്ചു. 65 കിലോയില്‍ നിന്ന് 59 കിലോയില്‍ എത്തി നില്‍ക്കുന്നു ആ പരീക്ഷണം. രാത്രി വൈകി കിടക്കുന്നതുകൊണ്ട് രാവിലെ 11മണിയാകും എണീക്കുമ്പോള്‍ അതിന് ശേഷമുള്ള സമയത്താണ് ഇത്തരം കലാപരിപാടികള്‍ അരങ്ങേറുന്നത്.

കുറേക്കാലമായി വിളിക്കാതെയിരുന്ന ആളുകളെ വിളിച്ചു സുഖമാണോയെന്ന് തിരക്കി. ഇത് പല സൗഹൃദങ്ങളുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയായി. സിനിമയുടെ കാര്യം ചോദിച്ച് ആരെയും ശല്യപ്പെടുത്താന്‍ പോയില്ല. എല്ലാരും സങ്കടത്തിലായിരിക്കും എന്തിനാണ് വെറുതെ അവരെ വീണ്ടു സങ്കടപ്പെടുത്തുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞു വേണം വീണ്ടും സിനിമ ഇന്‍ഡ്രസ്ട്രിയില്‍ സജീവമാകുവാന്‍. ചുരുക്കി പറഞ്ഞാന്‍ വീടിനാകത്തിരുന്ന് എന്‍ജോയ് ചെയ്ത നാളുകളായിരുന്നു ലോക്ക്ഡൗണ്‍ കാലം.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ : https://t.me/celebrityhubmedia

LEAVE A REPLY

Please enter your comment!
Please enter your name here