മലയാള സിനിമയുടെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ ആണ് മമ്മൂട്ടി. നിരവധി നായികമാര്‍ക്കൊപ്പം നാലുപതിറ്റാണ്ടുകള്‍ കൊണ്ട് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ നായികമാരില്‍ നിന്നും മീനയെ മാത്രം വേറിട്ട് നിര്‍ത്തുന്ന ഒരു ഘടകം ഉണ്ട്. മീനമാത്രമാണ് മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും വേഷമിട്ടിട്ടുള്ള ഏക നായിക. ഒരു കൊച്ചു കഥ, ആരും പറയാത്ത കഥ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകള്‍ക്ക് സമാനമായ വേഷത്തില്‍ ആണ് എത്തിയത്.

എന്നാല്‍ ഈ കാര്യം മമ്മൂട്ടി പോലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവില്ല എന്ന് മീന തന്നെ പറയുന്നു. മമ്മൂട്ടിക്കൊപ്പം പല ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ നായികയായി എത്തിയത് രാക്ഷസരാജാവില്‍ ആയിരുന്നു. ശേഷം ബാല്യകാല സഖിയില്‍ മമ്മൂട്ടിയുടെ അമ്മ വേഷവും മീന ചെയ്തു. അധികം ആര്‍ക്കും ലഭിക്കാത്ത ഒരു റെക്കോര്‍ഡ് ആണ് ഇതിലൂടെ മീന സ്വന്തമാക്കിയിരിക്കുന്നത്. ഈ വാര്‍ത്തകേട്ട് പ്രേഷകര്‍ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.