മിന്നൽ മുരളി സെറ്റ് തകർത്ത സംഭവത്തിൽ പ്രതിഷേധവുമായി മലയാള സിനിമാലോകം.

0
59

ടൊവീനോ ചിത്രത്തിന്റെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ ശക്തമായി പ്രതികരിച്ചു സിനിമ താരങ്ങൾ.

ആലുവ കാലടി മണപ്പുറത്ത് സജ്ജമാക്കിയ മിന്നല്‍ മുരളിയുടെ കൂറ്റന്‍ സെറ്റാണ് വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ ഫെയ്സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

ഇതിനെതിരെ താരങ്ങളുടെ പ്രതികരണങ്ങൾ വായിക്കം.

ബേസിൽ ജോസഫ് – ചിത്രത്തിന്റെ സംവിധായകൻ

എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ “ഇനി എന്ന്” എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും .

ടോവിനോ തോമസ്

മിന്നൽ മുരളി ആദ്യ ഷെഡ്യൂൾ വയനാട്ടിൽ നടന്നു കൊണ്ടിരുന്നതിനൊപ്പമാണു , രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി ആക്ഷൻ കോറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ‌ നിർദ്ദേശപ്രകാരം ആർട്ട് ഡയറക്ടർ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മാണം ആരംഭിച്ചത്.ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ഈ സെറ്റിൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുൻപാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കു‌ന്നതും , ഞങ്ങളുടേതുൾപ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിർത്തി വയ്ക്കുന്നതും.

വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാൻ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വർഗ്ഗീയവാദികൾ തകർത്തത്.അതിനവർ നിരത്തുന്ന‌ കാരണങ്ങളൊന്നും ഈ നിമിഷം വരെ‌ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടുമില്ല.

വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ‌ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്‌..

ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്.

ആഷിക് അബു

സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം.
മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും.
മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം.

ലിജോ ജോസ് പെല്ലിശേരി

അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം . പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോ.

മിഥുൻ മാനുവൽ തോമസ്

മിന്നൽ മുരളിയോടൊപ്പം.. ! ഒരു സിനിമയുടെ സെറ്റ് പൊളിക്കൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റമാണ്, അത് ജനാധിപത്യത്തിനു മുകളിലുള്ള കയ്യേറ്റം തന്നെയാണ്.!! കല എന്ന് കേൾക്കുമ്പോൾ ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളിയേ മതിയാകൂ.ഇത് അനുവദിച്ചു കൊടുക്കില്ല, കൊടുക്കാൻ പാടില്ല.. !! ഇത് കേരളമാണ്.. !!

ഉണ്ണികൃഷ്ണൻ ബി

വാങ്ങിക്കേണ്ട മുഴുവൻ അനുമതികളും വാങ്ങിച്ചുകൊണ്ട്‌, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മിന്നൽമുരളി എന്ന സിനിമയുടെ സെറ്റാണ്‌ സാമൂഹിക വിരുദ്ധർ തകർത്തത്‌. ലോകം മുഴുവനും, വർഗ്ഗ- വർണ്ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോൾ, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ്‌ പൊളിക്ക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ്‌ എത്ര മാരകമാണ്‌?! ഇവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് സർക്കാരിനോട്‌ ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നൽ മുരളി ടീമിനും ഐക്യദാർഡ്യം.

സോഫിയ പോൾ

Minnal Murali is an ambitious super hero project which is under production and we have filmed almost a major portion of the film. The film required almost 2 years of preproduction and planning owing to the scope and scale of the film. The remaining portion of the movie will be shot as soon as restrictions for movie production is lifted.

The next schedule is planned in Kaladi and we have had constructed a massive set of a church where the climax was to be shot. Unfortunately due to the pandemic we couldn’t resume the shoot and was waiting for government guidance regarding the permissions to resume shoot.
The set at kaaladi was planned and built for one of our most important scene. All required permissions to build the set at the location was taken.

Today’s incident is so unfortunate and a colossal loss.

ഹിന്ദു പരിഷത്ത് കേരളം ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് സെറ്റ് തകര്‍ത്ത പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. സിനിമയുടെ സെറ്റ് തകര്‍ത്ത് വിദ്വേഷ പ്രചാരണം നടത്തുന്നതിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും ധാരാളം പേര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ : https://t.me/celebrityhubmedia

LEAVE A REPLY

Please enter your comment!
Please enter your name here