നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി മിയ വിവാഹിതയാവുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മിനി സ്ക്രീന്‍ രംഗത്തു നിന്ന് അരങ്ങേറ്റം കുറിച്ച മിയ ഇതിനോടകം മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ചെറു റോളുകളില്‍ സിനിമയില്‍ തുടക്കമിട്ട മിയ പിന്നീട് ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ യഥാര്‍ത്ഥ പേര് ജിമി മിനി ജോര്‍ജ് എന്നാണ്.

താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന അശ്വിന് ഫിലിപ്പാണ് വരന്. മിയ പാലാ സ്വദേശികളായ ജോര്‍ജിനെയും മിനിയുടെയും മകളാണ്.

പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം ഡ്രൈവിങ് ലൈസന്‍സില്‍ മിയ വ്യത്യസ്തമായവേഷത്തിലെത്തി ആരാധകരുടെ കൈയ്യടി നേടിയിരുന്നു. വിവാഹ നിശ്ചയ വാര്‍ത്ത പുറത്ത് വന്നതിന് ശേഷം നിരവധി സെലിബ്രിറ്റികളാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.