ഈ വര്‍ഷം മോഹന്‍ലാലിന്റെ ഡേറ്റ് ജീത്തു ജോസഫിന് മാത്രമേ..?

0
52

ലോക്ക് ഡൌണ്‍ കഴിഞ്ഞാല്‍ ആദ്യം മോഹന്‍ലാല്‍ ചെയ്യുന്നത് ജീത്തു ജോസഫ് സംവിധാനം ചെയ്യാന്‍ പോകുന്ന ദൃശ്യം 2 എന്ന ചിത്രത്തിലാണ്. ജീത്തു ജോസഫിന്റെ തന്നെ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം അറുപത് ദിവസം കൊണ്ട് തീര്‍ക്കാനാണ് പ്ലാന്‍. ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ റാം എന്ന ചിത്രം ഇപ്പോള്‍ പകുതി ഷൂട്ടിംഗ് കഴിഞ്ഞു നില്‍ക്കുകയാണ്. ഈ വര്‍ഷമവസാനത്തോടെ വിദേശത്തു ചിത്രീകരിക്കേണ്ട അതിന്റെ ബാക്കി ഭാഗം കൂടി തീര്‍ക്കാനാവുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യൂ എന്നാണ് സൂചന.

കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്, ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാസ് ട്രെഷര്‍ എന്ന ഫാന്റസി ത്രീഡി ചിത്രം. ആശീര്‍വാദ് സിനിമാസ്, നവോദയ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കാന്‍ പോകുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിജോ പുന്നൂസ് ആണ്. മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ അമേരിക്ക, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഘാന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള താരങ്ങള്‍ അണിനിരക്കും. കെ യു മോഹനന്‍ ദൃശ്യങ്ങളൊരുക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ലിഡിയന്‍ നാദസ്വരവും അണിയറയില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത് ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകരുമാണ്. എന്നാല്‍ ഇപ്പോള്‍ കൊറോണ ഭീതി തുടരുന്ന പശ്ചാത്തലത്തില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ തുടങ്ങാനാണ് മോഹന്‍ലാല്‍ പ്ലാന്‍ ചെയ്യുന്നത്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ : https://t.me/celebrityhubmedia

LEAVE A REPLY

Please enter your comment!
Please enter your name here