ഞെട്ടിച്ച് മോളി കണ്ണമാലി.. ചിത്രം വൈറല്‍

0
47

മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് മോളി കണ്ണമാലി. ചാള മേരി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. ജീവിതത്തിലെ ദുരിതങ്ങള്‍ തുറന്നുപറഞ്ഞതിലൂടെ അടുത്തിടെ മോളി കണ്ണമാലി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അന്ന് നടിക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടി എത്തിയത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മോളി കണ്ണമാലിയുടെതായി പുറത്തിറങ്ങിയ പുതിയ മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. മനോരമ ആരോഗ്യം മാസികയുടെ കവര്‍ ചിത്രമായി പുറത്ത് വന്നിരിക്കുന്ന നടിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശ്യാം ബാബുവാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മോളിയെയും ഫോട്ടോഗ്രാഫറെയും പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

വര്‍ണ വെറിയുടെ അപ്രമാദിത്വം അടക്കിവാഴുന്ന ഇക്കാലത്ത് ഇത്തരം നീക്കങ്ങള്‍ സൃഷ്ടിക്കുന്നത് വലിയ ഇംപാക്ടാണ് എന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടത് ആത്മവിശ്വാസമാണ്, ബാക്കിയുള്ളതെല്ലാം നിങ്ങളെ തേടിയെത്തും എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പകര്‍ത്തിയ ശ്യാം പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ സ്വന്തം മോളിചേച്ചിക്കൊപ്പം അടിപൊളി ഫോട്ടോ ഷൂട്ട് സെഷനായിരുന്നുവെന്നും നിങ്ങളൊരു പ്രിന്‍സസാണെന്നും ശ്യാം ബാബു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നു. മേക്കോവര്‍ പൊളിച്ചല്ലോ എന്ന് പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലുവും ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here