എടാ ചതിയാ.. ദിനേശ് കാര്‍ത്തികിന്റെ ഭാര്യയെ തട്ടിയെടുത്തത് മുരളി വിജയ്

0
29

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ ടീം അംഗങ്ങള്‍ തമ്മില്‍ ചെറിയ പിണക്കങ്ങളൊക്കെ ഉണ്ടാവുന്നത് സര്‍വസാധാരണമാണ്. എന്നിരുന്നാലും വര്‍ഷങ്ങള്‍ കഴിച്ചിട്ടും പരസ്പരം മുഖം കൂടി തമ്മില്‍ കാണിക്കാന്‍ ഇഷ്ടപെടാത്ത താരങ്ങളും ഇന്ത്യന്‍ ടീമിലുണ്ട്. ഇന്ത്യന്‍ ടീമംഗങ്ങളായ ദിനേശ് കാര്‍ത്തിക്കും മുരളി വിജയുമാണ് ആ രണ്ട് പേര്. കാര്‍ത്തിക്കിന്റെ ആദ്യ ഭാര്യ മുരളി വിജയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തതാണ് ഇരുവര്‍ക്കും ഇടയിലുള്ള വിഷയം.

2007 ലാണ് തന്റെ ബാല്യകാല സുഹൃത്ത് കൂടിയായ നികിത വഞ്ചാരയെ കാര്‍ത്തിക്ക് വിവാഹം കഴിക്കുന്നത്. കുടുംബമരമായി ഇരുവരുടെയും വീട്ടുകാരും നല്ല സുഹൃത്തുക്കളായതിനാല്‍ ഇരുവരുടെയും പ്രണയം വിവാഹമാക്കി തീര്‍ക്കാന്‍ രണ്ട് കൂട്ടര്‍ക്കും താല്പര്യമായിരുന്നു. വിവാഹ പ്രായം ഇരുവര്‍ക്കും എത്തിയപ്പോള്‍ തന്നെ മുംബൈയില്‍ വെച്ച് വിവാഹം നടത്തി കൊടുക്കുകയും ചെയ്തു.

പിന്നീട് ഇ ബന്ധം ഏറെനാള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല അഞ്ച് വര്‍ഷത്തിന് ശേഷം നികിതയ്ക്ക് കാര്‍ത്തികിനോടുള്ള സ്‌നേഹം നഷ്ടപെടുകയായിരുന്നു. 2012 ലാണ് കാര്‍ത്തിക്ക് ഭാര്യക്ക് വിജയുമായുള്ള ബന്ധത്തിനെ കുറിച്ച് തിരിച്ചറിയുന്നത്. പിന്നീട് ഇരുവരും വിവാഹ മോചനം നേടുകയിരുന്നു. വിവാഹ മോചന സമയത്ത് നികിത ഗര്‍ഭിണിയായിരുന്നു. പിന്നീട് മുരളിയെ വിവാഹം കഴിച്ച നികതയ്ക്ക് ഇപ്പോള്‍ 3 മക്കളുണ്ട്. 2015 ലാണ് ദിനേശ് കാര്‍ത്തിക്ക് രണ്ടാമത് വിവാഹം കഴിക്കുന്നത്.

ഇന്ത്യന്‍ സ്‌ക്വഷ് താരം ദീപികയെ ഫിറ്റ്‌നസ് ടെസ്റ്റിനെ ഇടയില്‍ കണ്ടുമുട്ടിയ ശേഷം ഇരുവരും അടുക്കുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു. 2018 ല്‍ ഇംഗ്ലണ്ടിന് എതിരെയുള്ള ടെസ്റ്റ് ടീമില്‍ ദിനേശ് കാര്‍ത്തിക് മുരളി വിജയ് എന്നിവര്‍ക്ക് സ്ഥാനം ലഭിച്ചെങ്കിലും പരസ്പരം മിണ്ടിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here