പെങ്കാലയിട്ട് മലയോരകര്‍ഷകര്‍, തിരിച്ചടിച്ച് നീരജ് മാധവ്

0
29

കേരള മനഃസാക്ഷിയെ ഒന്നടങ്കം വേദനിപ്പിച്ച സംഭവമാണ് പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് വായില്‍ മുറിവുണ്ടായതിനെത്തുടര്‍ന്ന് കാട്ടാന ചെരിഞ്ഞത്. ആന ചെരിഞ്ഞ സംഭവത്തില്‍ ആദ്യംതൊട്ടേ പ്രതികരിച്ച ഒരാളായിരുന്നു നീരജ്. എന്നാല്‍ നീരജിന്റെ പോസ്റ്റുകള്‍ക്ക് മറുപടിയുമായി കര്‍ഷകര്‍ എത്തിയതോടെ സംഭവം സോഷ്യല്‍മീഡിയ യുദ്ധത്തിന് കളമെരുങ്ങുകയായിരുന്നു.
‘സംഭവം ഹൃദയഭേദകമാണ്, ഇത് ചെയ്തവരെ ഏതെങ്കിലും രീതിയില്‍ കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ ചെയ്യണം. ഇതിന്റെ തീവ്രത മനസ്സിലാക്കാത്ത ഒരു സമൂഹം നമുക്കിടയില്‍ ഉണ്ട്, മനുഷ്യ ജീവനേപ്പോലെ തന്നെ വിലപ്പെട്ടതാണ് വന്യമൃഗങ്ങള്‍ എന്ന് എനിക്ക് തോന്നാറുണ്ട്. ഈ മഹാമാരിയുടെ കാലത്തു ഇത്രയൊക്കെ തിരിച്ചടികള്‍ ഉണ്ടായിട്ടും മനസ്സിലാക്കാത്ത നമ്മള്‍ ഇനിയെന്നാണ് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ പഠിക്കുക’ എന്നായിരുന്നു സംഭവത്തെക്കുറിച്ച് ആദ്യം നീരജ് മാധവ് പ്രതികരിച്ചത്.

‘ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തെ, മലയോര കര്‍ഷകരുടെ അതിജീവനത്തെ പറ്റി പറഞ്ഞു ന്യായീകരിക്കുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം, ഈ പടക്കം പൊട്ടിത്തെറിച്ച് മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ നിലപാട്’ -നീരജിന്റെ തുടര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റ്.

‘വന്യജീവി ആക്രമണത്തില്‍ ഒരു മനുഷ്യന്‍ ആണ് മരിച്ചതെങ്കില്‍ ആ വാര്‍ത്തയുടെ അടിയില്‍ ഒരു ആദരാഞ്ജലികള്‍ എന്നുപോലും എഴുതാന്‍ വയ്യാത്തവര്‍ ആണ് ഒരു ആന ചത്തതിന് മുതലക്കണ്ണീര്‍ ഒഴുക്കാന്‍ വരുന്നത്. ഒരു മനുഷ്യന്‍ ആണ് മരിച്ചതെങ്കില്‍ താങ്കള്‍ ഇതുപോലെ ഒരു പോസ്റ്റ് ഇടുമായിരുന്നോ’ -എന്നായിരുന്നു ഇതിനടിയില്‍ ഒരാള്‍ കമന്റിട്ടത്. ‘ഇന്നേവരെ ഒരാനയും പ്രകോപനമില്ലാതെ മനുഷ്യനെ ഉപദ്രവിച്ചിട്ടില്ല. അവരുടെ മേഖലയില്‍ കൈയേറ്റം നടത്തുമ്പോഴാണ് അവര്‍ പ്രതികരിക്കുന്നത്. പിന്നെ ആനയുടെ കൂട്ടര്‍ക്ക് ഇതുപോലെ ഇവിടെ വന്നു പോസ്റ്റ് ഇടാന്‍ പറ്റില്ലല്ലോ, അവര്‍ക്കു ഇതിന്റെ നൂറിരട്ടി പറയാനുണ്ടാവും. ആ മിണ്ടാപ്രാണികള്‍ക്ക് വേണ്ടി സംസാരിക്കാനും ആരെങ്കിലും വേണ്ടേ’ -നീരജ് മറുപടി നല്‍കി.

‘എന്തിനാ ചേട്ടാ ഇത്രയും വിഷമം. ഞാനൊക്കെ എന്റെ മണ്ണില്‍ അധ്വാനിച്ചുണ്ടാക്കുന്നത് ആന നശിപ്പിക്കുന്നത് ചേട്ടന്‍ കണ്ടിട്ടുണ്ടോ’ എന്ന കമന്റിനെതിരെ യുവനടന്‍ രോഷം കൊണ്ടു.
‘എന്റെ മണ്ണ് എന്ന് അയാള്‍ അധികാരത്തോടെ പറയുന്നത് കേട്ടില്ലേ ഭൂമി മനുഷ്യന്റെ മാത്രമാണോ വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥയായ കാട്ടില്‍ കേറിച്ചെന്ന് മരം വെട്ടി, മണ്ണ് മാന്തി, വിളവെച്ച്, അതുവഴി പോയ ആനയെയും തീയിട്ടോടിച്ചിട്ടാണ് ഈ പറയുന്നത്. ഇതുപോലെയുള്ള ആളുകള്‍ക്കിടയില്‍ ബോധവത്കരണം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ‘ജംഗിള്‍ സ്പീക്ക്‌സ്’ എന്ന പേരില്‍ ഒരു സീരീസ് തുടങ്ങിയത് പോലും ഈ ആശയം ഉള്‍ക്കൊണ്ടിട്ടാണ്. മഹാമാരി പോലുള്ള തിരിച്ചടികള്‍ ഉണ്ടാകുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രസക്തി ചര്‍ച്ച ചെയുകയും കുട്ടികളെയടക്കം പറഞ്ഞു മനസിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്’ -നീരജ് അയാള്‍ക്ക് മറുപടി നല്‍കി.

മലപ്പുറം ജില്ല ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് പ്രസിദ്ധമാണെന്നായിരുന്നു മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി പ്രതികരിച്ചത്. ഇത്തരം വര്‍ഗീയ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കുകനടന്‍ യും ചെയ്തു നീരജ് മാധവ്. ‘ആന പ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ. ഇത് കേരളമാണ്. സ്വന്തം തെറ്റുചൂണ്ടിക്കാട്ടാന്‍ ഞങ്ങള്‍ക്കു മടിയില്ല. പക്ഷെ, അതിനെ വെളിയില്‍നിന്ന് ചിലര്‍ മുതലെടുക്കാന്‍ നോക്കിയാല്‍ ഞങ്ങള്‍ നോക്കിനിക്കില്ല’ -നീരജ് ഫേസ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here