പണിപാളി, അടിപൊളി റാപ്പ് സോങുമായി നീരജ് മാധവ്

0
48

മലയാള സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന വെളിപ്പെടുത്തലിനും അതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കും പിന്നാലെ ഒരു അടിപൊളി റാപ്പ് സോങുമായി നടന്‍ നീരജ് മാധവ്. ‘ആയായോ പണി പാളില്ലോ രാരീരാരം പാടിയുറക്കാന്‍ ആരും ഇല്ലല്ലോ’ എന്നു തുടങ്ങുന്ന പാട്ടുമായാണ് നീരജ് എത്തിയിരിക്കുന്നത്. പാട്ട് യുട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ്. നീരജ് തന്നെയാണ് വരികളെഴുതിയതും അവതരിപ്പിച്ചതും. അഭിനയിക്കാനും നൃത്തം ചെയ്യാനുമുള്ള കഴിവ് ഇതിനകം തെളിയിച്ച നീരജ് പാട്ടെഴുത്തിലേക്കും കടന്നിരിക്കുകയാണ്. അര്‍കാഡോ ആണ് നിര്‍മാണം. സ്‌പെയ്‌സ് മാര്‍ലിയാണ് പാട്ടിന്റെ ചിത്രീകരണം നടത്തിയത്. വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട് മലയാള സിനിമയില്‍ എന്ന നീരജിന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here