നടിയാണ് പക്ഷേ ആരും തിരിച്ചറിയുന്നില്ല: നിരഞ്ജന

0
37

രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ലോഹം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നടി നിരഞ്ജന അനൂപ്. നിരഞ്ജന സിനിമയിലേക്ക് എത്തുന്നത് കുടുംബസുഹൃത്ത് കൂടിയായ രഞ്ജിത്തിന്റെ സിനിമയിലാണ്. അതിന് പിന്നിലുള്ള കാര്യം കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. രഞ്ജിത്ത് തിരക്കഥ എഴുതിയ ദേവാസുരം എന്ന സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം നിരഞ്ജനയുടെ മുത്തച്ഛന്റെ ജീവിതവുമായി സാമ്യം ഉള്ളതായിരുന്നു. നിരഞ്ജനയുടെ കുട്ടികാലം മുതലേ രഞ്ജിത്തിനെ കാണുന്നതാണ്. കുട്ടികാലത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒക്കെ നിരഞ്ജനയെ അദ്ദേഹം കൂടെ കൊണ്ടുപോകുമായിരുന്നു. നടി രേവതിയും ഇടക്കൊക്കെ നിരഞ്ജനയുടെ വീട്ടില്‍ വരും. ഒരുമിച്ച് പുറത്തുപോകുമ്പോള്‍ രേവതിയുടെ അടുത്ത് ആളുകള്‍ വന്ന് ഒപ്പംനിന്ന് ഫോട്ടോ എടുക്കുന്നതൊക്കെ താരം കണ്ടിട്ടുണ്ട്. തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ അമ്മയോട് വന്ന ആ കാര്യങ്ങളൊക്ക പറയുമ്പോള്‍ അമ്മ രേവതി സെലിബ്രിറ്റി അല്ലേയെന്ന് മറുപടി പറയുമായിരുന്നു.

എനിക്ക് സിനിമയോട് ഇഷ്ടം തോന്നി തുടങ്ങുന്നത് അപ്പോഴാണ്. രഞ്ജിമാമയോട് ആണ് ആദ്യമായി ഞാന്‍ അഭിനയിക്കണമെന്ന് ആഗ്രഹം പറഞ്ഞത്. മൂപ്പര് പക്ഷേ ഒന്നും പറഞ്ഞില്ല. വീട്ടില്‍ പറഞ്ഞപ്പോള്‍ പഠിക്കുന്ന സമയത്താണോ സിനിമ എന്നൊക്കെ ചോദിച്ചു. ഞാന്‍ വിടാതെ പിന്നാലെ നടന്ന കെഞ്ചിയിട്ടാണ് ലോഹത്തില്‍ ഒരു വേഷം രഞ്ജിമാമ തന്നത്. ലാല്‍ അങ്കിളിന് ഒപ്പമായിരുന്നു ആദ്യ ഷോട്ട്. പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിയും എന്നൊക്കെ വിചാരിച്ചെങ്കിലും അത് സംഭവിച്ചില്ല. സിനിമ ഇറങ്ങിയ ശേഷം പുറത്തിറങ്ങിയപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോ പഠിക്കുന്നു, ഡാന്‍സ് ചെയ്യാറുണ്ട്, സിനിമയില്‍ അഭിനയിച്ചു എന്നൊക്കെ പറഞ്ഞിട്ടും ഏത് സിനിമയിലാണ് ഏത് വേഷമാണ് എന്നൊക്കെ ആയിരുന്നു അടുത്ത ചോദ്യം. പിന്നീട് സിനിമയുടെ പേരും പറഞ്ഞ് കഥയും പറയേണ്ടി വന്നു. ബി.ടെക്, ഇര എന്നീ സിനിമകള്‍ക്ക് ശേഷമാണ് ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. തുടക്കകാരിയായി എനിക്ക് മമ്മൂട്ടി അങ്കിളിന്റെയും മോഹന്‍ലാല്‍ അങ്കിളിന്റെയും കൂടെ അഭിനയിക്കാന്‍ പറ്റി എന്നതാണ് എന്റെ ഭാഗ്യം.. നിരഞ്ജന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here