കല്യാണത്തിന് മുമ്പ് കുഞ്ഞുവേണമെന്നായിരുന്നു ആഗ്രഹം: പേളി മാണി

0
25

മലയാളി പ്രേക്ഷക മനസ്സില്‍ അവതരണം കൊണ്ടും അഭിനയം കൊണ്ടും ബിഗ് ബോസ് താരം എന്ന നിലയിലും കയറിക്കൂടിയ താരമാണ് പേളി മാണി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കല്യാണത്തിന് മുമ്പുണ്ടായിരുന്ന ഒരു ആഗ്രഹം തുറന്ന് പറയുകയാണ് പേളി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പേളി ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ഒരു പ്രണയവും ബ്രേക്കപ്പുമൊക്കെ കഴിഞ്ഞ് ഇനി കല്യാണമെന്നും വേണ്ട എന്ന് വിചാരിച്ച് മൂന്ന്, നാല് കൊല്ലം സിംഗിളായി നടന്ന ആളാണ് ഞാന്‍. അത് കഴിഞ്ഞപ്പോള്‍ എനിക്കൊരു കൊച്ചിനെ സ്വന്തമായി വേണമെന്ന് തോന്നിയത്. അപ്പോഴേക്കും എന്റെ പ്രായത്തിലുള്ള കുറെ സുഹൃത്തുക്കള്‍ക്ക് മക്കളുണ്ടായി. അവരൊക്കെ കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുന്നത് കാണുമ്പോഴൊക്കെ എനിക്കുമൊരു കുഞ്ഞ് വേണമെന്ന് തോന്നും. പക്ഷെ എനിക്ക് വിവാഹവും ഭര്‍ത്താവും വേണ്ടായിരുന്നു.

അങ്ങനെ കുഞ്ഞ് വേണമെന്ന് പറഞ്ഞ് ഞാന്‍ ഡാഡിയുടെ മുന്നില്‍ വാശി പിടിച്ചു. കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യം ഡാഡിയുടെ മുന്നില്‍ ബോധ്യപ്പെടുത്തി വരുമ്പോഴായിരുന്നു ബിഗ് ബോസ് ഷോയിലേക്ക് ക്ഷണം ലഭിക്കുന്നത്. അവിടെ ചെന്നപ്പോള്‍ കാര്യങ്ങള്‍ മൊത്തത്തില്‍ മാറുകയായിരുന്നു. ശ്രീനിയെ കണ്ടപ്പോള്‍ മനസ്സിലായി ഇങ്ങനത്തെ ആളുകളും ഈ ലോകത്ത് ഉണ്ട്. കുറച്ച് ശാന്തനായിട്ടുള്ള ഒരാളുമായി ഞാന്‍ ഒരിക്കലും കണക്ടാവുമെന്ന് വിചാരിച്ചിരുന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ നമുക്ക് പ്രണയം തോന്നുക നമ്മുടെ അതേ സ്വഭാവമുള്ള, നമ്മുടെ അതേ ഭക്ഷണം കഴിക്കുന്ന, നമ്മുടെ അതേ താത്പര്യമുള്ള പയ്യന്‍മാരോടാല്ലേ. എന്നാല്‍ ഒരേ പോലെ വരുമ്പോള്‍ അത് രണ്ടും കൂട്ടിമുട്ടാന്‍ തുടങ്ങുമെന്ന യാഥാര്‍ത്ഥ്യം പിന്നീടാണ് മനസ്സിലായത്. ശരിക്കും വ്യത്യസ്ത സ്വഭാവമുള്ളവരായിരിക്കും നമുക്കെപ്പോഴും പെര്‍ഫെക്ട്. ഒരാള്‍ കൂടുതല്‍ സംസാരിക്കുമ്പോള്‍ ഇപ്പുറത്തുള്ളയാള്‍ കുറച്ച് ശാന്തനാവുന്നതാണ് നല്ലത്. ശ്രീനിക്ക് നല്ല ക്ഷമയുണ്ട്. ഞാന്‍ ദേഷ്യത്തിലും സങ്കടത്തിലും സംസാരിച്ചാല്‍ പോലും ശ്രീനി തിരിച്ച് ദേഷ്യപ്പെടാറില്ല എന്നും താരം തുറന്ന് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here