അഭ്യര്‍ത്ഥനയുമായി സുശാന്ത് സിങ് രജ്പുത്തിന്റെ ടീമിന്റെ പത്രക്കുറിപ്പ്

0
28

സുശാന്ത് സിങ് രജ്പുത്തിന്റെ മരണ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി അഭ്യുഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിത മാധ്യമങ്ങളോടും പാപ്പരാസികളോടും അഭ്യര്‍ത്ഥനയുമായി സുശാന്തിന്റെ ടീം. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ഔദ്യോഗികമായി അറിയിക്കുന്നതിനോടൊപ്പം താരത്തിന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് കടന്ന് കയറരുതെന്ന് ഇവര്‍ അഭ്യര്‍ഥിക്കുന്നു. സുശാന്ത് സിങ് രജ്പുത്ത് നമ്മളോടൊപ്പമില്ല എന്ന വിവരം ദുഃഖത്തോടെ അറിയിക്കുന്നു. നിങ്ങള്‍ ഇതുവരെ ചെയ്തത് പോലെ അദ്ദേഹത്തിന്റെ സിനിമയും ജീവിതവും ആഘോഷമാക്കുകയും ഓര്‍മിക്കുകയും ചെയ്യുക. ഈ ദുഃഖ സമയത്ത് അദ്ദേഹത്തിന്റെ സ്വകാര്യതയെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഞങ്ങളെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു- താരത്തിന്റെ ടീം പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

മുബൈയിലെ ബാന്ദ്രയിലെ വീട്ടില്‍ നിന്നാണ് തൂങ്ങി മരിച്ച നിലയില്‍ താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. വീട്ടിലെ ജോലിക്കാരനാണ് ഈ വിവരം പോലീസിനെ അറിയിക്കുന്നത്. താരത്തിന്റെ വിയോഗത്തില്‍ ഞെട്ടി നില്‍ക്കുകയാണ് സഹപ്രവര്‍ത്തകര്‍. സുശാന്ത്, നിങ്ങള്‍ വളരെ ചെറുപ്പവും ബുദ്ധിമാനും ആയിരുന്നു, ഇത്രയും പെട്ടെന്ന് പോയി. നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ പറ്റാത്ത ഒരു അന്തരീക്ഷത്തിലാണ് ഞങ്ങള്‍ ജീവിച്ചതെന്നറിഞ്ഞതില്‍ എനിക്ക് സങ്കടമുണ്ട്. നിങ്ങളുടെ പ്രാണന്‍ സമാധാനത്തോടെ ഇരിക്കട്ടെ. – അനുഷ്‌ക കുറിച്ചു. പികെ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

മിനിസ്‌ക്രീനിലൂടെയാണ് സുശാന്ത് സിങ് ബോളിവുഡില്‍ എത്തുന്നത്. സ്റ്റാര്‍ പ്ലാസ് സംപ്രേഷണം ചെയ്ത് കിസ് ദേശ് മെ മേരാ ദില്‍ എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പവിത്ര റിശ്ത എന്ന പരമ്പര താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നടന്റെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡില്‍ തന്റേതായ ഇടം സൃഷ്ടിക്കാന്‍ വളരെ വേഗം തന്നെ താരത്തിന് സാധിച്ചു. അമീര്‍ ഖാന്‍, അനുഷ്‌ക ശര്‍മ പ്രധാന വേഷത്തിലെ പികെയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥി വേഷമായിരുന്നെങ്കില്‍ കൂടിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ നടനായിരുന്നു, മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി ആണ് സുശാന്തിന് വലിയ ബ്രേക്ക് നല്‍കിയത്. ധോണിയായി എത്തിയ സുശാന്തിന്റെ കരിയര്‍ തന്നെ ഈ ചിത്രം മാറ്റി മറിക്കുകയായിരുന്നു. കേദര്‍നാഥ്, ചിച്ചോര്‍ എന്നിവയാണ് ഏറെ പ്രേക്ഷക ശ്രദ്ധനേടിയ താരത്തിന്റെ ചിത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here