ആടുജീവിതത്തിന്റെ മേക്കോവറിനായി നടത്തിയ ശാരീരികാധ്വാനം തുറന്നുപറഞ്ഞ് നടന് പൃഥ്വിരാജ്. നിലവില്‍ ക്വാറന്റീനില്‍ കഴിയുന്ന അദ്ദേഹം തന്റെ പുതിയ ചിത്രം പുറത്തുവിട്ടാണ് സമൂഹമാധ്യമത്തില്‍ ആടുജീവിതത്തെ കുറിച്ച് പൃഥ്വി എഴുതിയത്. ട്രെയിനിങ് ഡണ്‍ എന്ന ഹാഷ്ടാഗോടെ ദുല്‍ഖര്‍ സല്‍മാനെ ടാഗ് ചെയ്താണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നജീബ് എന്ന കഥാപാത്രത്തിനായി അപകടകരമാം വിധം ശരീരഭാരം കുറച്ചിരുന്നു. ഷൂട്ടിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കി ഒരു മാസമായതോടെ സുരക്ഷിതമായ ശരീരഭാരത്തിലേക്ക് താന്‍ എത്തിയെന്നും താരം കുറിച്ചു.
പൃഥ്വിരാജിന്റെ വാക്കുകള്‍:

ആടുജീവിതത്തിന് വേണ്ടിയുള്ള അവസാന രംഗങ്ങള്‍ ചിത്രീകരിച്ച് ഒരു മാസം പിന്നിട്ടു. ഷര്‍ട്ടിടാതെയുള്ള രംഗങ്ങളായിരുന്നു അവ. അവസാന ദിവസം ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അപകടകരമാം വിധം താഴ്ന്നു. ഒരുമാസത്തെ കഠിനപ്രയത്നം കൊണ്ട് ഇപ്പോള്‍ ഈ കാണുന്ന രീതിയിലെത്തി. ആ മെലിഞ്ഞു ശോഷിച്ച കണ്ടിട്ടുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ എന്നെ കാണുമ്പോള്‍ അത്ഭുതമാകും. ശരീരത്തിന് ആവശ്യമായ ഭാരത്തെക്കാളും ഒരുപാട് കുറവായിരുന്നു അന്നെനിക്ക്. അത് മനസിലാക്കി ക്ഷീണം മാറ്റാന്‍ സമയം തന്ന് ചിത്രീകരണം അതിനനുസരിച്ച് ക്രമീകരിച്ചതിനും ബ്ലസി ചേട്ടനും എന്റെ ടീമിനും പരിശീലകനും ന്യൂട്രീഷ്യനിസ്റ്റുമായ അജിത്ത് ബാബുചേട്ടനും നന്ദി.
ഓര്‍ക്കണം, ശരീരത്തിനെ പരിമിതിയുള്ളൂ, മനസിന് പരിതികളില്ലല്ലോ..
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ : https://t.me/celebrityhubmedia